» » » » » » » » പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നല്‍കാതെ സര്‍ക്കാരും ധനവകുപ്പും ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാട്ടിയത്; കേരളം ഭരിക്കുന്നത് പാവങ്ങളോട് കരുണയില്ലാത്ത സര്‍ക്കാരാണെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 10.09.2019) പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നല്‍കാതെ സര്‍ക്കാരും ധനവകുപ്പും ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഭരിക്കുന്നത് പാവങ്ങളോട് കരുണയില്ലാത്ത സര്‍ക്കാരാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കോടികള്‍ ചെലവഴിച്ച് ഡെല്‍ഹിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികള്‍ സൃഷ്ടിച്ച് ധൂര്‍ത്ത് തുടരുമ്പോഴാണ് ഓണക്കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവ് ഇത്തവണ വേണ്ടെന്ന് വച്ചത്.

 Ramesh Chennithala response about govt stopped giving Onam kit for poor people, Thiruvananthapuram, News, Politics, Onam, Chief Minister, Kerala

കഴിഞ്ഞ ദിവസം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനമെന്ന പേരില്‍ ഒരു കോടി രൂപയാണ് ധനവകുപ്പ് ചെലവാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണം നിരാശാജനകമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഓണക്കിറ്റ് വേണ്ടെന്ന് വച്ചത് അധികചിലവ് താങ്ങാന്‍ പറ്റാത്തതിനാലാണെന്നും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് പതിനായിരം രൂപ നല്‍കാനാവാത്തത് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. പ്രളയത്തില്‍ പിരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല ആരോപിച്ചു.

അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവരെല്ലാം കിറ്റ് ഇത്തവണ ഇല്ലെന്ന വിവരം അറിയാതെ സപ്ലെയ്‌കോ ഔട്ട് ലെറ്റില്‍ എത്തി വെറും കയ്യോടെ മടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ബിപിഎല്‍ അടക്കം പതിനാറ് ലക്ഷം പേര്‍ക്ക് ഓണക്കാലത്ത് സൗജന്യകിറ്റ് നല്‍കിയിരുന്നു. അതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramesh Chennithala response about govt stopped giving Onam kit for poor people, Thiruvananthapuram, News, Politics, Onam, Chief Minister, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal