Follow KVARTHA on Google news Follow Us!
ad

ഇന്ത്യയിലെ വാഹനവിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം പുതുതലമുറയുടെ ഓണ്‍ലൈന്‍ ടാക്‌സി ഉപയോഗമാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍; പുതുതലമുറയിലുള്ളവര്‍ ഓക്‌സിജന്‍ രാവിലെ കൂടുതല്‍ വലിക്കുന്നതാണ് ഓക്‌സിജന്‍ മാന്ദ്യത്തിന് കാരണമെന്ന് സോഷ്യല്‍ മീഡിയ; കേന്ദ്രമന്ത്രിയെ അലക്കിത്തേച്ച് ട്രോളര്‍മാര്‍

ഇന്ത്യയിലെ വാഹനവിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണംNational, New Delhi, News, Social Network, Twitter, Union minister, 'Oxygen crisis as millennials inhale more air?': With #BoycottMillennials, Twitter trolls Nirmala Sitharaman's 'mindset of millenials' remark
ന്യൂഡല്‍ഹി: (www.kvartha.com 12.09.2019) ഇന്ത്യയിലെ വാഹനവിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം 'മില്ലേനിയല്‍സി'ന്റെ ഓണ്‍ലൈന്‍ ടാക്‌സി ഉപയോഗമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദത്തെ സോഷ്യല്‍ മീഡിയ ട്രോളിക്കൊന്നു. പുതുതലമുറയിലുള്ളവര്‍ ഓക്‌സിജന്‍ രാവിലെ കൂടുതല്‍ വലിക്കുന്നതാണ് ഓക്‌സിജന്‍ മാന്ദ്യത്തിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ ഇതിന് മറുപടി നല്‍കിയത്. ഇതുകൂടാതെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയകളില്‍ ചിരിച്ച് മണ്ണുകപ്പാന്‍ പാകത്തില്‍ മന്ത്രിയെ ട്രോളി രംഗത്തുവന്നത്. ബോയ്‌ക്കോട്ട് മില്ലേനിയല്‍സ് എന്ന ഹാഷ്ടാഗോടുകൂടിയാണ് ട്രോളുകള്‍.

മില്ലേനിയല്‍സ് യാത്രകള്‍ ഒല, ഊബര്‍ ടാക്‌സികളിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ വില്‍പ്പന ഇടിവുണ്ടായതെന്നായിരുന്നു മന്ത്രിയുടെ കണ്ടെത്തല്‍. സാങ്കേതികമായി പറഞ്ഞാല്‍ 1981നും 1996നും ഇടയില്‍ ജനിച്ചവരെയാണ് 'മില്ലേനിയല്‍സ്' എന്ന പദം കൊണ്ട് വിവക്ഷിക്കുന്നതെങ്കിലും പുതുതലമുറയെ മൊത്തം ഉദ്ദേശിച്ചായിരുന്നു മന്ത്രിയുടെ വിമര്‍ശനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Social Network, Twitter, Union minister, 'Oxygen crisis as millennials inhale more air?': With #BoycottMillennials, Twitter trolls Nirmala Sitharaman's 'mindset of millenials' remark