സമ്പദ് വ്യവസ്ഥ മാത്രമാണ് ദുര്‍ബലം; സൈന്യം ദുര്‍ബലമല്ല; ഒറ്റയാള്‍ സൈന്യമായി ഇന്ത്യയോട് പോരാടാന്‍ തയ്യാറെന്ന് പാക് മന്ത്രി

 


ഇസ്ലാമാബാദ്: (www.kvartha.com 14/09/2019) പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥ മാത്രമാണ് ദുര്‍ബലമെന്നും സൈന്യം ദുര്‍ബലമല്ലെന്നും പാകിസ്താന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് ഖാന്‍. താന്‍ ഒറ്റയാള്‍ സൈന്യമാണെന്നും ഇന്ത്യയോട് പോരടിക്കാന്‍ തയ്യാറാണെന്നും റാഷിദ് ഖാന്‍ പറഞ്ഞു. നേരത്തെ ഒക്ടോബറിലോ അതിനടുത്തുള്ള മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് റാഷിദ് ഖാന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയിലുണ്ടായ അസ്വാരസ്യങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടും പാക് മന്ത്രിയുടെ പ്രകോപനം.

'പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ദുര്‍ബലമാണ്. എന്നാല്‍ സൈന്യം അങ്ങനെയല്ല. ദുര്‍ബലമായേക്കാവുന്ന പാകിസ്താന്റെ സമ്പദ് വ്യവസ്ഥ കണ്ട് സൈന്യവും അങ്ങനെയായിരികുന്നുമെന്ന് ഇന്ത്യ തെറ്റിദ്ധരിക്കരുത്. കശ്മീരിലെ ആളുകളോട് പാകിസ്താന്‍ പ്രതിബദ്ധയുണ്ടെന്നും റാഷിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

സമ്പദ് വ്യവസ്ഥ മാത്രമാണ് ദുര്‍ബലം; സൈന്യം ദുര്‍ബലമല്ല; ഒറ്റയാള്‍ സൈന്യമായി ഇന്ത്യയോട് പോരാടാന്‍ തയ്യാറെന്ന് പാക് മന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Pakistan, Islamabad, News, India, Army, Imran Khan, President, Our economy may be weak but not our army: Pakistan minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia