» » » » » » » » » » പ്രസവത്തിനിടെ അവിവാഹിതയായ മാതാവ് മരിച്ചു; മൃതദേഹം കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ നവജാത ശിശുവിനെ 7500 രൂപയ്ക്ക് വിറ്റു; നാലുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: (www.kvartha.com 15.09.2019) പ്രസവത്തിനിടെ മരിച്ച അവിവാഹിതയായ മാതാവിന്റെ മൃതദേഹം കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ നവജാതശിശുവിനെ 7500 രൂപയ്ക്ക് വിറ്റു. തമിഴ്‌നാട്ടിലെ കൊയമ്പത്തൂരിലാണ് സംഭവം. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.

കുട്ടിയെ വില്‍പ്പന നടത്തിയ തിരുപ്പൂര്‍ കണ്ണംപാളയത്തെ തുണിമില്‍ തൊഴിലാളികളായ നാഗപട്ടണത്തെ ആനന്ദരാജ്-ഗുണശെല്‍വി ദമ്പതികളും കുട്ടിയെ വാങ്ങിയ തിരുപ്പൂര്‍ അവിനാശിപാളയത്തെ നാഗരാജ്-മണിമേഘല ദമ്പതികളുമാണ് അറസ്റ്റിലായത്. ഇവരെ ജില്ല ശിശുസംരക്ഷണ ഓഫിസര്‍ ആര്‍ സുന്ദര്‍ ചോദ്യം ചെയ്തു.


ഗുണശെല്‍വിയുടെ സഹോദരിയും അവിവാഹിതയുമായ 27കാരിയാണ് കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം മാതാവ് മരിച്ചു. തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ കുഞ്ഞിനെ മോചിപ്പിച്ച് കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Tamilnadu, News, Death, Child, Mother, Dead Body, Arrested, New born child sold for 7500 Rupees; Four arrested

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal