» » » » » » » » » » 'നാല് വയസ്സുളള മകള്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ് തന്റെ അനുജന്‍ ഐസിയുവിലേക്ക് പോകുന്നത്. അവന്റെ ശരീരത്തിലേക്ക് സൂചികള്‍ കയറ്റുന്നതും മരുന്നുകള്‍ കൊടുക്കുന്നതും. എന്താണ് അനിയന്റെ അസുഖമെന്ന് അവള്‍ക്ക് കൃത്യമായി അറിയില്ല.'; വൈറലായി ഒരു അമ്മയുടെ കുറിപ്പ്


വാഷിംഗ്ടണ്‍: (www.kvartha.com 16.09.2019) ക്യാന്‍സര്‍ ബാധിച്ച മൂന്ന് വയസ്സുകാരനെ ഒരു വയസ്സിന് മൂത്ത സഹോദരി സഹായിക്കുന്ന കരളലയിപ്പിക്കുന്ന കാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കയാണ് ഒരമ്മ. കുഞ്ഞുങ്ങള്‍ക്ക് പനി വന്നാല്‍ തന്നെ വീട്ടുകാരെ മുഴുവനത് ബാധിക്കുന്നത് സ്വാഭാവികം മാത്രമാണെങ്കിലും കുഞ്ഞനിയനെ സഹായിക്കുന്ന കുഞ്ഞുപെങ്ങള്‍ ഒരദ്ഭുതമാണ്.

 News, World, America, Washington, hospital, Treatment, Cancer, Mother, Social Media, Brother and Sister, Facebook, Family, Mothers Emotional Post About Sister Helping Her 3 Year Old Brother

കളിച്ചിചിരിച്ച് നടക്കേണ്ട പ്രായത്തില്‍ കീമോതെറാപ്പിയുടെ വേദനിപ്പിക്കുന്ന ദിനങ്ങളിലൂടെയാണ് ബാഗറ്റിന്‍ കടന്നുപോകുമ്പോള്‍, അവിടെ കൈപിടിച്ച് ഒപ്പം നില്‍ക്കുന്നത് സഹോദരി ഓബ്രേ ആണ്. ക്യാന്‍സര്‍ ബാധിച്ച അനുജനെ ടോയിലറ്റില്‍ സഹായിക്കുന്ന സഹോദരിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമ്മ കയറ്റ്ലിന്‍ (28) തന്റെ ജീവിതാനുഭവം പങ്കുവെച്ചത്.

അമേരിക്കന്‍ സ്വദേശിയായ കയറ്റ്ലിന്റെ മൂന്ന് വയസ്സുളള മകന്‍ ബാഗറ്റിന് രക്താര്‍ബുദ്ദമാണ് (ലുക്കീമിയ). നിരവധി കീമോതെറാപ്പികള്‍ ചെയ്ത മകനെ മൂത്ത മകള്‍ നോക്കുന്നതും അവരുടെ ബന്ധവുമാണ് കയറ്റ്ലിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ബാഗറ്റിന് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്.

'കുട്ടികളിലെ ക്യാന്‍സര്‍ രോഗം ശരിക്കും ബാധിക്കുന്നത് ആ കുടുംബത്തെ മുഴുവനുമാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. ക്യാന്‍സര്‍ ചികിത്സയുടെ പണചിലവിനെ കുറിച്ചും ചികിത്സയുടെ വേദനകളെ കുറിച്ചും മാത്രമേ എങ്ങും പറഞ്ഞുകേട്ടിട്ടുളളൂ. എന്നാല്‍ ക്യാന്‍സര്‍ രോഗം ഒരു കുടുംബത്തെ മുഴുവന്‍ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയാമോ? കുടുംബത്തിലെ മറ്റ് കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാമോ? 15 മാസം മാത്രം വ്യത്യാസത്തില്‍ ജനിച്ച എന്റെ മക്കള്‍ അത് അനുഭവിക്കുകയാണ്'- ആ അമ്മ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

'നാല് വയസ്സുളള മകള്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ് തന്റെ അനുജന്‍ ഐസിയുവിലേക്ക് പോകുന്നത്. അവന്റെ ശരീരത്തിലേക്ക് സൂചികള്‍ കയറ്റുന്നതും മരുന്നുകള്‍ കൊടുക്കുന്നതും. എന്താണ് അനിയന്റെ അസുഖമെന്ന് അവള്‍ക്ക് കൃത്യമായി അറിയില്ല. എന്നാല്‍ അവന് എന്തോ പറ്റിയെന്ന് മാത്രമേ അവള്‍ക്കറിയൂ. എപ്പോഴും കളിച്ചു ചിരിച്ച് നടന്ന അനിയന്‍ ഇപ്പോള്‍ എപ്പോഴും ഉറക്കമാണ്. അവന് ഇപ്പോള്‍ കളിക്കണമെന്നില്ല. നടക്കാന്‍ പോലും സഹായം വേണമെന്ന് അവസ്ഥയാണ്'- അവര്‍ പറയുന്നു.

ആശുപത്രിയിലും എല്ലായിടത്തും മകനോടൊപ്പം മകളെയും കൊണ്ടുപോകുന്നതിന്റെ കാരണവും അവര്‍ പറയുന്നു. സഹായിക്കാനും ഒപ്പം നില്‍ക്കാനുമുള്ള മനസ്സ് കുഞ്ഞുങ്ങളില്‍ ഉണ്ടാക്കിയെടുക്കാനാണിതെന്നും അമ്മ പറയുന്നു. 'മകന്‍ ടോയിലറ്റില്‍ പോകുമ്പോള്‍ ഒപ്പം നില്‍ക്കുന്നത് മകളാണ്. അവന്‍ ഛര്‍ദിക്കുമ്പോള്‍ പുറംവശം തടവി കൊടുക്കുന്നത് അവളാണ്. ഇതാണ് കുഞ്ഞുങ്ങളിലെ ക്യാന്‍സര്‍'- കയറ്റ്ലിന്‍ കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, America, Washington, hospital, Treatment, Cancer, Mother, Social Media, Brother and Sister, Facebook, Family, Mothers Emotional Post About Sister Helping Her 3 Year Old Brother

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal