പാശ്ചാത്യമാധ്യമങ്ങള്‍ ആര്‍എസ്എസിനെ തീവ്രവാദികളായി അവതരിപ്പിക്കുന്നത് മാറ്റണം; വിദേശമാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന 70 മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മോഹന്‍ ഭഗവത്

 


ന്യൂഡല്‍ഹി: (www.kvartha.com 14/09/2019) രാജ്യത്തെ വിദേശമാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന 70 മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പാശ്ചാത്യമാധ്യമങ്ങള്‍ ആര്‍എസ്എസിനെ തീവ്രവാദികളായി ്ന്താരാഷ്ട്രസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് മാറ്റാനാണ് ചര്‍ച്ച കൊണ്ട് ലക്ഷ്യമിടുന്നത്.

പാശ്ചാത്യമാധ്യമങ്ങള്‍ ആര്‍എസ്എസിനെ തീവ്രഹിന്ദുത്വ വിഭാഗമായാണ് അന്താരാഷ്ട്രസമൂഹത്തില്‍ മുന്നില്‍ അവതരിപ്പിക്കുന്നത്. ഈ ധാരണ മാറ്റിയെടുക്കണമെന്നാണ് ആര്‍എസ്എസ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശമാധ്യമങ്ങളുടെ 70 പ്രതിനിധികളുമായാണ് മുഖംമിനുക്കലിന്റെ ഭാഗമായി ആര്‍എസ്എസ് ചര്‍ച്ച നടത്തുന്നത്. രാജ്യ തലസ്ഥാനത്തും പ്രധാന സംസ്ഥാനങ്ങളിലും മോഹന്‍ ഭഗവത് മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കും.

പാശ്ചാത്യമാധ്യമങ്ങള്‍ ആര്‍എസ്എസിനെ തീവ്രവാദികളായി അവതരിപ്പിക്കുന്നത് മാറ്റണം; വിദേശമാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന 70 മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മോഹന്‍ ഭഗവത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, RSS, Media, Journalist, Mohan Bhagwat to meet 70 int’l journalists to explain the functioning of RSS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia