മരടിലെ ഫ് ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ തീരുമാനം, പ്രതിഷേധവുമായി ഫ് ളാറ്റ് ഉടമകള്‍: താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കും; കൗണ്‍സില്‍ യോഗത്തില്‍ ബഹളം

 


കൊച്ചി: (www.kvartha.com 10.09.2019) സുപ്രീംകോടതി പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട മരടിലെ ഫ് ളാറ്റുകള്‍ പൊളിക്കുന്നതിനായി നഗരസഭ നടപടികള്‍ ആരംഭിച്ചു. ഈ മാസം 20-നകം ഫ് ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതേതുടര്‍ന്ന് ആദ്യ നടപടികളെന്നവണ്ണം ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയസമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ദ്ധരുടെ പാനല്‍ തയാറാക്കും.

ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കും. അതേസമയം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭാ കൗണ്‍സിലും ചേര്‍ന്ന യോഗത്തില്‍ ഫ് ളാറ്റ് ഉടമകള്‍ പ്രതിഷേധിച്ചു. നഗരസഭയ്ക്ക് പുറത്തും ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍മുണ്ടായി.

മരടിലെ ഫ് ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ തീരുമാനം, പ്രതിഷേധവുമായി ഫ് ളാറ്റ് ഉടമകള്‍: താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കും; കൗണ്‍സില്‍ യോഗത്തില്‍ ബഹളം

കോടതി ഉത്തരവില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നതിനാല്‍ ഇതുസംബന്ധിച്ചുള്ള പുതിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചേക്കില്ല. അതിനിടെ ഉത്തരവ് നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും ഫ് ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ഉടമകളും.

കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഫ് ളാറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു. ജില്ലാ കലക്ടറുമായും നഗരസഭാ അധികൃതരുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ ഫ് ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.

തീരസംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണു കര്‍ശന നടപടികളിലേക്ക് കടക്കുന്നത്. നാലു സമുച്ചയങ്ങളിലായി 288 ഫ് ളാറ്റുകളാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം പൊളിക്കേണ്ടത്. സിനിമാ പ്രവര്‍ത്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇവിടെ താമസക്കാരാണ്. പൊളിക്കാന്‍ അന്തിമവിധി വന്നശേഷം ഏതു നിമിഷവും പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ് ഫ് ളാറ്റ് ഉടമകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maradu flats to be demolished by controlled explosion; residents protest, commotion during council meeting, Kochi, News, Trending, Flat, Supreme Court of India, Criticism, Protesters, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia