പുതിയ കമ്പനികള്‍ വരുന്നതിന് സംസ്ഥാനത്ത് മികച്ച അന്തരീക്ഷം ഒരുക്കി, കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി

 


കണ്ണൂര്‍:(www.kvartha.com 13/09/2019) വ്യാവസായിക സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന 2019 വര്‍ഷത്തെ ചേംബര്‍ അവാര്‍ഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും പുതിയ കമ്പനികള്‍ വരുന്നതിനും സംസ്ഥാനത്ത് മികച്ച അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ ഉള്‍പ്പെടെ പ്രസക്തിയുള്ള കമ്പനികള്‍ കേരളത്തില്‍ എത്തുന്നത്.

പുതിയ കമ്പനികള്‍ വരുന്നതിന് സംസ്ഥാനത്ത് മികച്ച അന്തരീക്ഷം ഒരുക്കി, കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി

ഏറ്റവും ഒടുവില്‍ നിസ്സാന്‍ കമ്പനി വന്നത് ഇതിന്റെ തെളിവാണ്. നാട്ടില്‍ വ്യവസായം തുടങ്ങുന്നവര്‍ക്ക് മൂന്ന് വര്‍ഷം കൊണ്ടു തന്നെ ലൈസന്‍സ് ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള അവാര്‍ഡ് മാത്യു സാമുവലിനും മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് സുശീല്‍ ആറോണിനും, ട്രേഡര്‍ അവാര്‍ഡ് ടി.കെ പ്രദീപനും, ബ്രണ്ണന്‍ കോളജില്‍ നിന്ന് എം.എസ്.സി സോഷ്യോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഹസയ്ക്കും മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമര്‍പ്പിച്ചു. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായി. ചേംബര്‍ പ്രസിഡന്റ് കെ.വിനോദ് കുമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സി.വി ദീപക്, ഹനീഷ് കെ വാണിയങ്കണ്ടി, ടി.കെ രമേഷ് കുമാര്‍, എം.വി രാമകൃഷ്ണന്‍, സഞ്ജയ് ആറാട്ട് പൂവാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kannur, Kerala, Chief Minister, Inauguration,Kerala is an industry friendly state; The Chief Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia