SWISS-TOWER 24/07/2023

കേന്ദ്രമന്ത്രിമാരുടെ ഓഫീസ് കേന്ദ്രീകരിച്ചും ഇ-മെയില്‍ ഐഡികള്‍ ഉപയോഗിച്ചും വന്‍ തൊഴില്‍ തട്ടിപ്പ്; 10 മലയാളികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍; പിന്നില്‍ മറ്റൊരു മലയാളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 05.09.2019) കേന്ദ്രമന്ത്രിമാരുടെ ഓഫീസ് കേന്ദ്രീകരിച്ചും ഇ-മെയില്‍ ഐഡികള്‍ ഉപയോഗിച്ചും വന്‍ തൊഴില്‍ തട്ടിപ്പ്. ഒരു പ്രമുഖ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടത്. തട്ടിപ്പിന് പിന്നില്‍ മലയാളിയാണെന്നും വിവരം.

ബാലരാമപുരം സ്വദേശി രാജീവ് അശോക് ആണ് തട്ടിപ്പ് നടത്തിയത്. കേന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെയുടെ പി ആര്‍ എന്ന് പരിചയപ്പെടുത്തി കേന്ദ്ര സഹമന്ത്രി രത്തന്‍ലാല്‍ കട്ടാരിയയുടെ ഇ-മെയില്‍ ഐഡി ഉപയോഗിച്ചാണ് രാജീവ് അശോക് വന്‍ തട്ടിപ്പ് നടത്തിയത്. പത്ത് മലയാളികളില്‍ നിന്നായി 20 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേന്ദ്രമന്ത്രിമാരുടെ ഓഫീസ് കേന്ദ്രീകരിച്ചും ഇ-മെയില്‍ ഐഡികള്‍ ഉപയോഗിച്ചും വന്‍ തൊഴില്‍ തട്ടിപ്പ്; 10 മലയാളികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍; പിന്നില്‍ മറ്റൊരു മലയാളി

കേന്ദ്രമന്ത്രിമാരുടെ ലെറ്റര്‍ ഹെഡ് വ്യാജമായുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സാമൂഹ്യനീതി മന്ത്രാലയത്തിന്റെ പേരില്‍ നിയമന ഉത്തരവും നല്‍കി. കൂടാതെ മറ്റ് മന്ത്രിമാരുടെ ഓഫീസിലും തൊഴില്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ട്.

മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പല ദിവസങ്ങളിലായി നിരവധി മെയിലുകള്‍ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, നിയമനം മന്ത്രിയുടെ ഓഫീസ് അറിയില്ലെന്ന് രാംദാസ് അതാവലെ പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കിയിരുന്നു.

ബാലരാമപുരം കേരള ഗ്രാമീണ്‍ ബാങ്കില്‍ രാജീവ് അശോകന്റെ പേരിലുള്ള അക്കൗണ്ട് വഴിയും നേരിട്ടുമായി ആകെ 20 ലക്ഷത്തിലധികം രൂപയാണ് പത്തു മലയാളികള്‍ കൈമാറിയത്. യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളും കൈമാറി.

എന്നാല്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് അറിയിച്ച തീയതിയും കഴിഞ്ഞതോടെ ഇവര്‍ മന്ത്രി രാംദാസ് അതാവ്‌ലെയുടെ ഓഫീസില്‍ നേരിട്ടുപോയി കാര്യങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ജോലിയില്ലെന്നും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Job fraud in central ministers office, New Delhi, News, Local-News, Cheating, Case, Media, Report, Complaint, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia