Follow KVARTHA on Google news Follow Us!
ad

കറാച്ചിയില്‍ നിന്നും ദുബൈയിലേക്ക് എത്തിയ ബാഗ് തുറന്നപ്പോള്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി; കണ്ടത് പുഞ്ചിരിക്കുന്ന മുഖം

കറാച്ചിയില്‍ നിന്നും ദുബൈയിലേക്ക് എത്തിയ ബാഗ് തുറന്നപ്പോള്‍ എയര്‍പോര്‍ട്ട്Dubai, News, Airport, Child, Kidnap, Twitter, Video, Gulf, World,
ദുബൈ: (www.kvartha.com 17.09.2019) കറാച്ചിയില്‍ നിന്നും ദുബൈയിലേക്ക് എത്തിയ ബാഗ് തുറന്നപ്പോള്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി. ബാഗിനുള്ളില്‍ കണ്ടത് പുഞ്ചിരിക്കുന്ന മുഖം. അഞ്ചുമാസം പ്രായമുള്ള നവജാത ശിശുവിനെ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും തട്ടിക്കൊണ്ടുവന്ന് ട്രോളി ബാഗിലാക്കി ദുബൈയിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് ദുബൈ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലാകുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

1997ലെ ഐ പി എസ് ഓഫീസറായ എച്ച് ജി എസ് ധലിവാള്‍ ഇക്കഴിഞ്ഞ സപ്തംബര്‍ 15ന് ട്വിറ്ററിലൂടെ ഇതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. അഞ്ചുമാസം പ്രായമുള്ള നവജാതശിശുവിനെ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും തട്ടിക്കൊണ്ടുവന്ന് ട്രോളി ബാഗില്‍ ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്ന തലക്കെട്ടിലാണ് ഇദ്ദേഹം വീഡിയോ പങ്കുവെച്ചത്. ദുബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ബാഗ് പരിശോധിച്ചപ്പോള്‍ അതിനകത്ത് കുട്ടിയെ കണ്ടതിനാല്‍ കുട്ടി ഇപ്പോള്‍ സുരക്ഷിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 Infant stuffed in bag found at Dubai Airport; IPS officer shares video on Twitter, Dubai, News, Airport, Child, Kidnap, Twitter, Video, Gulf, World

നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ സുരക്ഷാ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ധലിവാള്‍(എ എ ഐ). കുട്ടിക്ക് ഓക്‌സിജന്‍ ലഭിക്കാന്‍ ബാഗിന്റെ സിബ്ബ് അല്‍പം തുറന്നുവെച്ചിരുന്നു. ഇദ്ദേഹം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലാണ്.

ബാഗില്‍ നിന്നും കുഞ്ഞിനെ ഉടന്‍ തന്നെ പുറത്തെടുത്തു. എന്നാല്‍ കുഞ്ഞ് ഒട്ടും കരഞ്ഞിരുന്നില്ലെന്നും ധലിവാള്‍ പറയുന്നു. കുഞ്ഞിനെ പെട്ടെന്ന് കാണാതിരിക്കാനായി ശരീരത്തിന് മുകളിലായി ചെറിയ പ്ലാസ്റ്റിക് കവറുകളും വെച്ചിരുന്നു. അധികം വൈകാതെ തന്നെ കുഞ്ഞിനെ പുറത്തെത്തിച്ചതിനാല്‍ പരിക്കുകളോന്നും തന്നെ ഏല്‍ക്കാതെ രക്ഷപ്പെട്ടെന്നും അദ്ദേഹം പറയുന്നു.

ഈ സംഭവം തുറന്നുകാട്ടുന്നത് വിമാനത്താവളങ്ങളിലെ സുരക്ഷാ സംവിധാനത്തിന്റെ പാളിച്ചയാണ്. കുഞ്ഞിനെ കറാച്ചിയില്‍ നിന്നും ദുബൈയിലേക്ക് ബാഗ് വഴി എന്തിന് കടത്തി എന്നു തുടങ്ങുന്ന നിരവധി ചോദ്യങ്ങളാണ് സംഭവത്തിന് പിന്നാലെ ഉയരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Infant stuffed in bag found at Dubai Airport; IPS officer shares video on Twitter, Dubai, News, Airport, Child, Kidnap, Twitter, Video, Gulf, World.