ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ഈ കാലുകളില്‍ സുരക്ഷിതം; ലോകഫുട്‌ബോളിലെ മുന്‍നിരടീമുകളിലൊന്നായ ഫെനര്‍ബാഷെയുടെ കുട്ടികളെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ അണ്ടര്‍-16 ടീം

 


അങ്കാറ: (www.kvartha.com 12.09.2019) ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്ന് തെളിയിച്ച് അണ്ടര്‍-16 ദേശീയ ടീം. എഎഫ്‌സി കപ്പ് ണണ്ടര്‍-16 യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി തുര്‍ക്കി പര്യടനത്തിനെത്തിയ ടീം ലോകഫുട്‌ബോളിലെ മുന്‍നിരടീമുകളിലൊന്നായ ഫെനര്‍ബാഷെയുടെ കുട്ടികളെ തകര്‍ത്തെറിഞ്ഞു. മൂന്നിനെതിരെ ആറുഗോളുകള്‍ക്കാണ് ഇന്ത്യ ഫെനര്‍ബാഷയെ തകര്‍ത്തുവിട്ടത്.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ഈ കാലുകളില്‍ സുരക്ഷിതം; ലോകഫുട്‌ബോളിലെ മുന്‍നിരടീമുകളിലൊന്നായ ഫെനര്‍ബാഷെയുടെ കുട്ടികളെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ അണ്ടര്‍-16 ടീം


നാലുഗോളുകള്‍ അടിച്ചുകൂട്ടിയ ശ്രീദര്‍ത്തിന്റെ അസാമാന്യപ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച ജയം സമ്മാനിച്ചത്. രണ്ടുഗോളുകള്‍ ശുബോപോളിന്റെ വകയായിരുന്നു. ഈ മത്സരത്തോടെ തുര്‍ക്കി പര്യടനം പൂര്‍ത്തിയാക്കിയ ടീം എഎഫ്‌സി അണ്ടര്‍ 16 യോഗ്യത മത്സരങ്ങള്‍ക്കായി ഉസ്‌ബെക്കിസ്ഥാനിലേക്ക് തിരിക്കും. ബഹ്‌റൈന്‍, തുര്‍ക്ക്‌മെനിസ്താന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവരാണ് യോഗ്യത റൗണ്ടില്‍ ഇന്ത്യയുടെ എതിരാളികള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Turkey, Europe, India, India defeat Fenerbahce in buildup towards AFC U-16 Championship qualification
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia