ഇനി ഏതായാലും കിളിമീന്‍ വാങ്ങില്ലെന്ന ദൃഢനിശ്ചയത്തില്‍ ഈ റിട്ടയേര്‍ഡ് അധ്യാപിക; കാര്യമെന്താണെന്നറിയണോ?

 


കൊല്ലം: (www.kvartha.com 19.09.2019) കഴിഞ്ഞദിവസം ചന്തയില്‍ നിന്നും വാങ്ങിയ കിളിമീന്‍ മുറിച്ചു വൃത്തിയാക്കിയ റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് തന്റെ കയ്യില്‍ കിടന്നിരുന്ന രണ്ട് സ്വര്‍ണവളകളാണ്. കിളിമീന്‍ വൃത്തിയാക്കിയതോടെ സ്വര്‍ണവളയുടെ നിറംമാറുകയും ഒടിയുകയും ചെയ്തുവെന്നാണ് അധ്യാപിക പറയുന്നത്.

മീന്‍ കഴുകുന്നതിനിടെ സ്വര്‍ണവളയ്ക്ക് അലുമിനിയത്തിന്റെ നിറമാവുകയും ഒടിയുകയുമായിരുന്നു. റിട്ട. അധ്യാപികയായ തെക്കുംപുറം രവി നിവാസില്‍ സുലോചനഭായിക്കാണ് ഈ ദുര്യോഗം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുത്തൂര്‍ പടിഞ്ഞാറെ ചന്തയില്‍ നിന്നുമാണ് ഇവര്‍ കിളിമീന്‍ വാങ്ങിയത്.

  ഇനി ഏതായാലും കിളിമീന്‍ വാങ്ങില്ലെന്ന ദൃഢനിശ്ചയത്തില്‍ ഈ റിട്ടയേര്‍ഡ് അധ്യാപിക; കാര്യമെന്താണെന്നറിയണോ?



അതില്‍ കുറച്ച് കറിവെച്ച ശേഷം ബാക്കി മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ഈ മീന്‍ ആണ് കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് മൂന്നരമണിയോടെ കറി വയ്ക്കാനായി സുലോചനഭായി വൃത്തിയാക്കിയത്. മീന്‍ വൃത്തിയാക്കി കുറച്ച് കഴിഞ്ഞപ്പോഴാണ് കയ്യിലുണ്ടായിരുന്ന രണ്ട് സ്വര്‍ണ വളകളുടെ പകുതിയോളം നിറം മാറി അലുമിനിയം നിറത്തിലായത് ഇവര്‍ ശ്രദ്ധിച്ചത്. ഒരു വള ഒടിയുകയും ചെയ്തു.

ആദ്യ ദിവസം ഇവര്‍ മീന്‍ പാകം ചെയ്ത് കഴിച്ചിരുന്നു. എന്നാല്‍ ഒരു കുഴപ്പവും സംഭവിച്ചില്ല. എന്നാല്‍ അതേ മീന്‍ തന്നെ കഴിഞ്ഞദിവസം എടുത്തപ്പോഴാണ് നിനച്ചിരിക്കാതെയുള്ള സംഭവങ്ങള്‍ ഉണ്ടായത്. ഇതോടെ ബാക്കി വന്ന മീന്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പുത്തൂര്‍ ചന്തയിലെ മീനുമായി ബന്ധപ്പെട്ടു ഇതിനു മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണു വീട്ടുകാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fisher man cheated retired teacher, Kollam, News, Local-News, Complaint, Cheating, Humor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia