ഇന്ത്യന്‍ സൈന്യത്തിന് 2000 കോടിയുടെ ആയുധം വാങ്ങാന്‍ അനുമതി

 


ന്യൂഡല്‍ഹി: (www.kvartha.com 14/09/2019) ഇന്ത്യന്‍ സൈന്യത്തിന് 2000 കോടിയുടെ ആയുധം വാങ്ങാന്‍ അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതിയാണ് വെള്ളിയാഴ്ച്ച ആയുധങ്ങള്‍ സംഭരിക്കുന്നതിന് അനുമതി നല്‍കിയത്. പ്രതിരോധമന്ത്രാലയത്തിലെ വക്താവാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ഇന്ത്യന്‍ സായുധ സേനക്കുവേണ്ടി 2,000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. ടി72, ടി 90 ടാങ്കുകളില്‍ ഉപയോഗിക്കാവുന്ന വെടിയുണ്ടകളും മറ്റും തദ്ദേശീയമായി ഉല്‍പാദിപ്പിക്കാനും വികസിപ്പിക്കാനും സമിതി അനുമതി നല്‍കി.

ഇന്ത്യന്‍ സൈന്യത്തിന് 2000 കോടിയുടെ ആയുധം വാങ്ങാന്‍ അനുമതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Army, Soldiers, Defence Ministry, Consent for Indian army to bought weapon for 2000cr
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia