» » » » » » » » » » » 20കാരിയെ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി 19 വയസുകാരന്റെ പീഡനം; മൊബൈലില്‍ പകര്‍ത്തി മാതാവ്; ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കുടുംബം തട്ടിയെടുത്തത് ലക്ഷങ്ങള്‍; പീഡനം തുടര്‍ന്നത് 2 വര്‍ഷം; പ്രതികളായ അമ്മയും മകനും അറസ്റ്റില്‍; സഹോദരി കസ്റ്റഡിയില്‍

ഛത്തീസ്ഗഢ്: (www.kvartha.com 19.09.2019) 20കാരിയെ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും 19കാരനായ മകനും അറസ്റ്റില്‍. സംഭവത്തിന് കൂട്ടുനിന്ന പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഛത്തീസ് ഗഢിലെ ബലോഡബസാര്‍ ജില്ലയിലെ ചപ്പാ വില്ലേജിലാണ് 2017ല്‍ ആണ് പീഡനം നടന്നത്. 19കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മാതാവ് തന്റെ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി രണ്ട് വര്‍ഷത്തോളം പീഡനം തുടരുകയും ചെയ്തു. മാത്രമല്ല പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ എട്ടുലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു.

Chhattisgarh: 19-year-old boy accused of molest, his mother of filming the act, News, Local-News, Police, Crime, Criminal Case, Arrested, Complaint, Molestation, National

പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി പ്രതി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ അമ്മ യുവതിക്ക് തണുത്ത ജ്യൂസ് നല്‍കി. ജ്യൂസ് കുടിച്ചതോടെ 20കാരി അബോധാവസ്ഥയിലായി. ഈ സമയം യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഈ ദൃശ്യങ്ങള്‍ യുവാവിന്റെ അമ്മ ക്യാമറയില്‍ പകര്‍ത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് പെണ്‍കുട്ടി പീഡനം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് 15-ാം തീയതി യുവാവിനെയും അമ്മയേയും അറസ്റ്റ് ചെയ്തു. യുവാവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേസമയം പ്രതിയുടെ ഭാര്യാ സഹോദരനും പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറയുന്നു.

പ്രതിയുടെ അമ്മ പകര്‍ത്തിയ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതിയും അമ്മയും സഹോദരിയും ഭാര്യാ സഹോദരനും ചേര്‍ന്ന് എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്. മാത്രമല്ല വീഡിയോ പുറത്തുവിടുമെന്ന് ഭയപ്പെടുത്തി പലപ്പോഴും പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

പ്രതികള്‍ക്കെതിരെ സെക്ഷന്‍ 376,384, 506, 120ബി, ഇന്ത്യന്‍ പീനല്‍ കോഡ് 34, സെക്ഷന്‍ 67 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. അതേസമയം പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പോലീസ് ജുവനൈല്‍ ഹോമിലേക്കയച്ചു. കേസ് അന്വേഷണം പോലീസ് തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chhattisgarh: 19-year-old boy accused of molest, his mother of filming the act, News, Local-News, Police, Crime, Criminal Case, Arrested, Complaint, Molestation, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal