» » » » » » » » » സ്വകാര്യ ബസ് ജീവനക്കാര്‍ രോഗിയെ വഴിയില്‍ ഇറക്കി വിട്ടു; ഓട്ടോ ഡ്രൈവര്‍മാര്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഴഞ്ഞു വീണ വൃദ്ധന്‍ മരിച്ചു


കൊച്ചി: (www.kvartha.com 12.09.2019) ബുധനാഴ്ച്ച മുവാറ്റുപുഴ വണ്ണപ്പുറം ബസ്സ് റൂട്ടില്‍ യാത്ര ചെയ്തിരുന്ന അറുപത്തെട്ടുക്കാരന്‍ മരിച്ചു.
ബസില്‍ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയില്‍ ഇറക്കിവിട്ട വൃദ്ധനാണ് ദാരുണസംഭവം. മൂവാറ്റുപുഴക്ക് യാത്രചെയ്ത സേവ്യര്‍ ആണ് മരിച്ചത്.

മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ വാഹനത്തില്‍ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റര്‍ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സേവ്യര്‍ അവിടെ വച്ചാണ് മരിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മരിച്ച സേവ്യര്‍.

News, Kerala, Kochi, bus, Auto & Vehicles, Dies, hospital


സംഭവത്ത തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സേവ്യറിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ തന്നെ വൈദ്യസഹായം വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ കൂടി പോയാണ് ബസ് നിര്‍ത്തി സേവ്യറെ ഇറക്കി വിട്ടത്. പിന്നീട് ഓട്ടോ ഡ്രൈവര്‍മാരാണ് സേവ്യറെ ആശുപത്രിയിലാക്കിയതെന്നാണ് വിവരം.

അതേസമയം ബസില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളെ നിര്‍ബന്ധിച്ച് വലിച്ചിറക്കി വിട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ബസ് ഉടമ പരിഗണിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ അടുത്ത സ്റ്റോപ്പിലേക്ക് എത്തുകയും ഓട്ടോയില്‍ കയറ്റിവിടുകയുമാണ് ചെയ്തതെന്നാണ് ബസ് ഉടമ പറയുന്നത്. തിരുവോണം ആയിരുന്നതിനാല്‍ ബസില്‍ ജീവനക്കാര്‍ കുറവായിരുന്നു, കൂടെ വിടാന്‍ പാകത്തിന് ആരും ബസില്‍ ഉണ്ടായിരുന്നില്ലെന്നും ബസുടമ പ്രതികരിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് റോഡ് ഉപരോധം അടക്കം വലിയ പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചിട്ടും വൈദ്യസഹായം ലഭ്യമാക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല അഞ്ച് കിലോമീറ്റര്‍ പിന്നിട്ട ശേഷം ഓട്ടോറിക്ഷക്ക് അടുത്ത് നിര്‍ത്തി ഇറക്കി വിടുകയായിരുന്നു എന്നുമാണ് ആരോപണം. വീഴ്ച വന്നിട്ടില്ലെന്ന ബസുടമയുടെ വാദം പൂര്‍ണ്ണമായും തള്ളുന്നതാണ് മറിച്ചുള്ള ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kochi, bus, Auto & Vehicles, Dies, hospital, Bus Workers Dragged the Patient on the Road at Moovatupuzha

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal