» » » » » » » » » 4 കാലുകളും 3 കൈകളുമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി 24കാരി

ജയ്‌സാല്‍മര്‍: (www.kvartha.com 22.09.2019) 24കാരിയായ യുവതി നാല് കാലുകളും മൂന്ന് കൈകളുമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. രാജസ്ഥാനിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് ജയ്പൂരിനടുത്തുള്ള ടോങ്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രാജു എന്ന 24കാരി കുഞ്ഞിന് ജന്മം നല്‍കിയത്.

കുഞ്ഞ് അസാധാരണ നിലയിലാണെങ്കിലും സുഖപ്രസവമായിരുന്നു. കുട്ടിക്ക് നേരിയ തോതില്‍ ശ്വാസ തടസമുണ്ടെങ്കിലും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയാണെന്ന് അധികൃതര്‍ പറഞ്ഞു. കുഞ്ഞിന് ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും മറ്റ് ആന്തരിക അവയവങ്ങളെല്ലാം സാധാരണ ഗതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുറച്ചുകൂടി മികച്ച ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് സര്‍ജറി നടത്താനാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ഇവര്‍ ഗര്‍ഭസമയത്ത് അള്‍ട്രാ സൗണ്ട് സ്‌കാനിംഗിന് വിധേയയായിരുന്നില്ലെന്നും അതുകൊണ്ടാണ് കുട്ടിക്ക് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് നേരത്തെ കണ്ടെത്താനാകാതിരുന്നതെന്നുമാണ് ഡോക്ടര്‍മാരുടെ വിശദീകരണം.


Keywords: Rajasthan, News, Baby, hospital, Jaipur, National, Girl, Baby born with 4 legs and 3 hands after two triplets become conjoined in womb

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal