SWISS-TOWER 24/07/2023

കുടുംബപ്രശ്‌നം; ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡൊഴിച്ചു; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 14/09/2019) ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. പാലക്കാട് വടക്കന്തറയിലാണ് സംഭവം. ജൈനിമേട് നൂര്‍ജഹാന്‍സില്‍ ഷഹാബുദ്ദീന്റെ ഭാര്യ റാബിനിഷ (36) പതിനേഴുകാരിയായ മകള്‍ എന്നിവര്‍ക്ക് നേരെയാണ് ആസിഡാക്രമണമുണ്ടായത്. സംഭവത്തില്‍ മകളുടെ മൊഴി രേഖപ്പെടുത്തിയ ടൗണ്‍ നോര്‍ത്ത് പൊലീസ് ഷിഹാബുദ്ദീന്(46) എതിരെ വധശ്രമത്തിന് കേസെടുത്തു. കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. റാബിനിഷയും മകളും ഒരു മുറിയിലും ഷിഹാബുദ്ദീനും ഇളയ കുട്ടിയും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ ബഹളം കേട്ട് എത്തുമ്പോഴേക്കും പൊള്ളലേറ്റ് പിടയുകയായിരുന്നു റാബിനിഷ. ഭര്‍ത്താവ് ഷിഹാബുദ്ദീന്‍ ഇതിനിടെ സ്ഥലം വിട്ടിരുന്നു. ഗുരുതര പൊള്ളലേറ്റ റാബിനിഷ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.

കുടുംബപ്രശ്‌നം; ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡൊഴിച്ചു; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Palakkad, Wife, Daughter, Husband, Crime, News, Acid attack against wife and daughter; Case registered
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia