മുത്വലാഖ് നിയമത്തില്‍ കേരളത്തിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി

മുത്വലാഖ് നിയമത്തില്‍ കേരളത്തിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: (www.kvartha.com 16.08.2019) ഭാര്യയെ മുത്വലാഖ് ചൊല്ലിയെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. താമരശ്ശേരി ചെറുവാടി സ്വദേശി ഇ കെ ഉസാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുത്വലാഖ് നിരോധന നിയമം രാജ്യത്ത് നിലവില്‍ വന്ന ശേഷം ഈ നിയമപ്രകാരം കേരളത്തിലെ ആദ്യത്തെ അറസ്റ്റാണിത്.

താമരശ്ശേരി കോടതിയിലാണ് കേസ് നടക്കുന്നത്. മുസ്‌ലിം വനിതാ സംരക്ഷണ നിയമം 3, 4 ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.

ഇക്കഴിഞ്ഞ ജൂലൈ 30നാണ് മുത്വലാഖ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായത്. ലോക്‌സഭയില്‍ നേരത്തെ പാസായിരുന്നു.

Kozhikode, News, Kerala, Arrest, Police, Case, Court, Triple Twalaq: Husband arrested in Thamarashery

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, News, Kerala, Arrest, Police, Case, Court, Triple Twalaq: Husband arrested in Thamarashery 
ad