പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി പിവി അന്‍വര്‍; 'ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചെട്ട് ദിവസമായി നേരില്‍ കാണുന്നു, എന്തു പറയും എന്ത് ചെയ്യുമെന്ന് അറിയില്ല', നിലമ്പൂരിലെ പ്രസംഗം അവസാനിപ്പിച്ചത് 10 ലക്ഷം രൂപയുടെ സഹായപ്രഖ്യാപനത്തോടെ

 


നിലമ്പൂര്‍: (www.kvartha.com 16.08.2019) ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷി യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ വിതുമ്പി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കായി 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപനത്തോടെയാണ് അന്‍വര്‍ എം.എല്‍.എ പ്രസംഗം അവസാനിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് നിലമ്പൂര്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡിലാണ് ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷിയോഗം നടന്നത്. സ്വന്തം നിലയിലുള്ള സഹായമാണ് എംഎല്‍എ പ്രഖ്യാപിച്ചത്. വിതുമ്പിക്കൊണ്ട് പ്രസംഗം പാതിയില്‍ അവസാനിപ്പിക്കുകയായിരുന്നു പിവി അന്‍വര്‍.

ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചെട്ട് ദിവസമായി ഞാന്‍ നേരില്‍ കാണുകയാണ്. എന്തു പറയും എന്ത് ചെയ്യുമെന്ന് അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണുകള്‍ നമുക്ക് കാണാന്‍ കഴിയില്ലെന്ന് അന്‍വര്‍ പറഞ്ഞു. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ട ഈ സാധുക്കളോട് എംഎല്‍എ എന്ന നിലയില്‍ എന്ത് നിങ്ങള്‍ക്ക് ചെയ്ത് തരാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാതെ വീര്‍പ്പു മുട്ടുകയാണ്. അത് കൊണ്ട് നമ്മളോരുത്തരും കഴിയുന്ന വിധം ഈ ജനങ്ങളെ സഹായിക്കേണ്ടതുണ്ട് എന്നും അന്‍വര്‍ അറിയിച്ചു.

തുടക്കമെന്ന നിലയില്‍ എന്നാല്‍ കഴിയുന്ന നിലയില്‍ റീബില്‍ഡ് കേരളയ്ക്ക് പത്ത് ലക്ഷം രൂപ വ്യക്തിപരമായി നല്‍കുകയാണ്. ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് നിങ്ങളുടെ ഒരു സഹോദരനായി ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പറയുകയാണ് അന്‍വര്‍ പറഞ്ഞു. വിതുമ്പിക്കൊണ്ടുള്ള എംഎല്‍എയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി പിവി അന്‍വര്‍; 'ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചെട്ട് ദിവസമായി നേരില്‍ കാണുന്നു, എന്തു പറയും എന്ത് ചെയ്യുമെന്ന് അറിയില്ല', നിലമ്പൂരിലെ പ്രസംഗം അവസാനിപ്പിച്ചത് 10 ലക്ഷം രൂപയുടെ സഹായപ്രഖ്യാപനത്തോടെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, MLA, Flood, Rupees, PV Anwar announces Rs 10 Lakhs financial help to Flood relief
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia