» » » » » » » വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചു

ന്യൂഡെല്‍ഹി : (www.kvartha.com 21.08.2019) പാകിസ്ഥാന്റെ വ്യോമാക്രമണത്തെ ധീരമായി ചെറുത്ത വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചതായി സൂചന. പാക് സ്പെഷല്‍ സര്‍വീസ് ഗ്രൂപ്പിലെ സുബേദാര്‍ അഹമ്മദ് ഖാനാണ് ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം നടത്തുന്നതിനിടെ ഇക്കഴിഞ്ഞ ആഗസ്ത് 17ന് ആണ് നഖ്യാല്‍ സെക്ടറില്‍ വെച്ച് സൈന്യം അഹമ്മദ് ഖാനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്ഥാനിലെ ബലാകോട്ട് ആക്രമണത്തിന് പിന്നാലെ അഭിനന്ദനെ പിടികൂടിയപ്പോള്‍ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ താടിവച്ച സുബേദാര്‍ അഹമ്മദിന്റെ മുഖവും ഉണ്ടായിരുന്നു. ഈ മുഖസാദൃശ്യത്തില്‍ നിന്നുമാണ് അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പാക് സൈനികന്‍ അഭിനന്ദനെ പിടികൂടിയ ആളാണെന്ന നിഗമനത്തില്‍ സൈന്യം എത്തിച്ചേര്‍ന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Pak commando behind capture of Abhinandan Varthaman killed, New Delhi, News, Politics, Gun attack, National

അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്ക് ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞുകയറാനായി സഹായം ചെയ്യാനായിരുന്നു അഹമ്മദ് ഖാനെ പാക് സൈന്യം നിയോഗിച്ചിരുന്നത്. ഭീകരര്‍ നുഴഞ്ഞു കയറ്റം നടത്തുമ്പോള്‍ ഇന്ത്യന്‍ പോസ്റ്റിലേക്ക് വെടിയുതിര്‍ത്ത് സൈന്യത്തിന്റെ ശ്രദ്ധതിരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച നഖ്യാല മേഖലയില്‍ ഇത്തരത്തിലുണ്ടായ വെടിവയ്പ്പിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ അഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

അതിര്‍ത്തിപ്രദേശങ്ങളായ സുന്ദര്‍ബനി, പല്ലന്‍വാല,നൗഷേര എന്നിവിടങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി പാക് സൈന്യം അഹമ്മദ് ഖാനെ ചുമതലപ്പെടുത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രദേശങ്ങളില്‍ പരിശീലനം സിദ്ധിച്ച ഭീകരരെ അതിര്‍ത്തി കടത്തി വിടാനുള്ള ചുമതലയും ഇയാള്‍ക്കായിരുന്നു.

പാക് വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മിത എഫ് 16 വെടിവച്ചിട്ടതിനു ശേഷമാണ് തകര്‍ന്ന വിമാനത്തില്‍ നിന്നും അഭിന്ദന്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടത്. എന്നാല്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ ഇറങ്ങിയ അഭിനന്ദനെ നാട്ടുകാര്‍ വളയുകയായിരുന്നു. ഇവര്‍ക്കുനേരെ തോക്കു ചൂണ്ടിയ അഭിനന്ദനെ പിടികൂടി വാഹനത്തില്‍ പാക് താവളത്തിലെത്തിച്ച സൈനികരില്‍ അഹമ്മദ് ഖാനെ സൈന്യം തിരിച്ചറിഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pak commando behind capture of Abhinandan Varthaman killed, New Delhi, News, Politics, Gun attack, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal