ധനസഹായം ലക്ഷ്യം വച്ച് ദുരിതാശ്വാസ ക്യാമ്പില്‍ കയറി കൂടുന്നവര്‍ക്ക് മുന്നറിയിപ്പ്; അര്‍ഹതയില്ലാത്തവര്‍ പ്രളയസഹായം കൈപ്പറ്റരുത്, ചിലര്‍ക്ക് പണത്തിനോട് ഭയങ്കര ആര്‍ത്തിയാണെന്നും ജി സുധാകരന്‍

 


ആലപ്പുഴ: (www.kvartha.com 16.08.2019) ധനസഹായം ലക്ഷ്യം വച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ കയറി കൂടുന്നവര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി ജി സുധാകരന്‍. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ അര്‍ഹരല്ലാത്ത നിരവധിപേര്‍ ഉണ്ടെന്നും ഇങ്ങനെയുള്ളവരെ കണ്ടെത്തി ഒഴിവാക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു. ചിലര്‍ക്ക് പണത്തിനോട് അടങ്ങാത്ത ആര്‍ത്തിയാണ്, പ്രളയ സഹായങ്ങളുടെ കാര്യത്തില്‍ ഇത് പാടില്ലെന്നും ആലപ്പുഴയില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മന്ത്രി പറഞ്ഞു.

ദിവസവും ജി സുധാകരന്‍ ആലപ്പുഴയിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു നിലവാരം നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കുമില്ല. അര്‍ഹത ഉള്ളവര്‍ക്ക് അത് അംഗീകരിച്ച് കൊടുക്കാന്‍ എല്ലാവരും തയാറാക്കുകയും, അര്‍ഹത ഇല്ലാത്തവര്‍ സഹായത്തിന് കൈനീട്ടാതെ ഇരിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം നമുക്ക് ഉണ്ടായിരുന്നു. അത് നഷ്ടപ്പെട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

ധനസഹായം ലക്ഷ്യം വച്ച് ദുരിതാശ്വാസ ക്യാമ്പില്‍ കയറി കൂടുന്നവര്‍ക്ക് മുന്നറിയിപ്പ്; അര്‍ഹതയില്ലാത്തവര്‍ പ്രളയസഹായം കൈപ്പറ്റരുത്, ചിലര്‍ക്ക് പണത്തിനോട് ഭയങ്കര ആര്‍ത്തിയാണെന്നും ജി സുധാകരന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Minister, Flood, G Sudhakaran, Alappuzha, Minister G Sudhakaran's statement about flood relief fund distribution
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia