രണ്ടാം പ്രളയത്തില്‍ തകര്‍ന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മതില്‍ പുനര്‍ നിര്‍മിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു; പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെച്ചു

 


കൊച്ചി: (www.kvartha.com 13.08.2019) നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മതില്‍ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. ചെങ്ങല്‍ തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടാല്‍ വീണ്ടും വീടുകളിലേക്ക് വെള്ളം കയറുമെന്നാരോപിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്.

മഴ കനത്തത്തോടെ പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ തോടില്‍ നിന്ന് വെള്ളം കയറിയാണ് വിമാനത്താവളത്തിന്റെ റണ്‍വേ മുങ്ങിയത്. സമീപത്തുള്ള വീടുകളും വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് ആവണംകോട് ഭാഗത്തെ മൂന്ന് നില കെട്ടിടവും വിമാനത്താവളത്തിന്റെ മതിലും ഇടിഞ്ഞു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന നൂറ് മീറ്ററോളം ഭാഗത്തെ മതിലാണ് സിയാല്‍ പുനര്‍നിര്‍മിക്കാന്‍ തുടങ്ങിയത്. ഇതിനെതിരെയായിരുന്നു ജനകീയ പ്രക്ഷോഭം.

രണ്ടാം പ്രളയത്തില്‍ തകര്‍ന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മതില്‍ പുനര്‍ നിര്‍മിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു; പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെച്ചു

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മതില്‍ നിര്‍മാണം സിയാല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. മഴ പെയ്യുമ്പോള്‍ വിമാനത്താവളത്തില്‍ എത്തുന്ന വെള്ളം ഒഴുകി പോകാനുള്ള ഓട നിര്‍മിച്ചിരിക്കുന്നത് ചെങ്ങല്‍ തോടിലേക്കാണ്. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കസമയത്ത് വെള്ളം പുറത്തേക്ക് ഒഴുകുന്നതിന് പകരം വിമാനത്താവളത്തിന്റെ അകത്തേക്കാണ് എത്തുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi airport wall was destroyed, Kochi, News, Nedumbassery Airport, Allegation, Protesters, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia