SWISS-TOWER 24/07/2023

കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി സി സി മുന്‍ പ്രസിഡന്റുമായ പി രാമകൃഷ്ണന്‍ അന്തരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 14.08.2019) കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി.സി.സി മുന്‍ പ്രസിഡന്റുമായ പി രാമകൃഷ്ണന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പടയാളി എന്ന സായാഹ്ന പത്രത്തിലൂടെ തന്റെ കോണ്‍ഗ്രസ് നിലപാടുകളും ആദര്‍ശവും ഉയര്‍ത്തിപ്പിടിച്ചിരുന്ന വ്യക്തിയായിരുന്നു പി. രാമകൃഷ്ണന്‍. പത്രത്തെ ഒരധികാര ശക്തിക്കും കീഴ്പ്പെടുത്തില്ല എന്ന് പ്രഖ്യാപിച്ച് പടയാളിയെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു.

കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി സി സി മുന്‍ പ്രസിഡന്റുമായ പി രാമകൃഷ്ണന്‍ അന്തരിച്ചു

അന്തരിച്ച പ്രഹ്ളാദന്‍ ഗോപാലന്‍ എന്ന പ്രമുഖനായ നേതാവിന്റെ സഹോദരനാണ് പി. രാമകൃഷ്ണന്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. സ്വകാര്യ സ്വത്ത് സമ്പാദനത്തില്‍ താത്പര്യമില്ലാതിരുന്ന ഇദ്ദേഹം സ്വന്തം സ്വത്ത് വിറ്റ് പത്രം നടത്തുന്ന സാഹചര്യം വരെ ഉണ്ടായി. ഇത്തരത്തില്‍ ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിരുന്ന നേതാവിനെയാണ് കണ്ണൂരില്‍ നിന്ന് കോണ്‍ഗ്രസിന് നഷ്ടമായത്.

മുന്‍ ഡി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി നിരന്തരം കലഹിക്കുകയും കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ചടുലമാക്കുകയും ചെയ്ത നേതാവുകൂടിയായിരുന്നു അദ്ദേഹം. കുറച്ചുകാലം കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് ഖാദി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former Kannur DCC President P Ramakrishnan passed away, Kannur, News, Politics, Obituary, Hospital, Treatment, Media, Congress, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia