ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ശ്വാസനാളി മുറിഞ്ഞ് യുവ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം; അപകടം രക്ഷാബന്ധന്‍ ആഘോഷത്തിന് ശേഷം സഹോദരിമാര്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ

 


ന്യൂഡല്‍ഹി: (www.kvartha.com 17.08.2019) ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ശ്വാസനാളി മുറിഞ്ഞ് യുവ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം. ഡെല്‍ഹി പശ്ചിമ വിഹാറിലാണ് സംഭവം. സിവില്‍ എഞ്ചിനിയറായ ബുദ്ധവിഹാര്‍ സ്വദേശി മാനവ് ശര്‍മ(28)യാണ് മരിച്ചത്. രക്ഷാബന്ധന്‍ ആഘോഷത്തിന് ശേഷം സഹോദരിമാരോടൊപ്പം തിരിച്ച് വരുമ്പോഴാണ് അപകടം.

എന്നാല്‍ സഹോദരിമാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പശ്ചിമ വിഹാറിന് സമീപത്തുകൂടി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പട്ടത്തിന്റെ നൂല്‍ മാനവ് ശര്‍മയുടെ കഴുത്തില്‍ ചുറ്റുകയും ശ്വാസനാളിയില്‍ അസാധാരണമായ വിധം മുറിവുണ്ടാക്കുകയും ചെയ്തു. ഇതോടെ സ്‌കൂട്ടര്‍ നിയന്ത്രിക്കാന്‍ പോലുമാകാതെ മാനവ് ശര്‍മ താഴെ വീണു. ഉടന്‍ തന്നെ മാനവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ശ്വാസനാളി മുറിഞ്ഞ് യുവ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം; അപകടം രക്ഷാബന്ധന്‍ ആഘോഷത്തിന് ശേഷം സഹോദരിമാര്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ

ഗ്ലാസ് പൗഡര്‍ പുരട്ടിയ ചൈനീസ് പട്ടത്തിന്റെ നിര്‍മാണവും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചതാണ്. സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ഇവിടെ പട്ടം പറത്താറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം വരെ 15 അപകടങ്ങള്‍ നടന്നതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ഐ.പി.സി 304പ്രകാരം കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Delhi Man On Two-Wheeler Dies After Chinese Kite String Slits His Throat, New Delhi, News, Local-News, Dead, Accidental Death, hospital, Injured, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia