SWISS-TOWER 24/07/2023

ആനപ്പുറത്തേറി വിവാഹ പന്തലിലേക്ക്; ന്യൂജെന്‍ വരനെത്തിയത് പോലീസ് സ്‌റ്റേഷനില്‍; പാപ്പാനും ആനയുടെ ഉടമയ്‌ക്കെതിരേയും കേസ്

ADVERTISEMENT

വടകര: (www.kvartha.com 21.08.2019) ആനപ്പുറത്തേറി വിവാഹ പന്തലിലെത്തിയ ന്യൂജെന്‍ വരനെതിരെ കേസ് . വടകര വില്യാപ്പള്ളി സ്വദേശി ആര്‍ കെ സമീഹിനെതിരെയാണ് കേസ്. പ്രമുഖ വ്യവസായിയായ ആര്‍ കെ അബ്ദുള്‍ ഹാജിയുടെ മകനാണ് സമീഹ്. വടകരയില്‍ ഈ മാസം 18 നാണ് കേസിനാസ്പദമായ വിവാഹം നടന്നത്.

ആനപ്പുറത്തേറി വിവാഹ പന്തലിലേക്ക്; ന്യൂജെന്‍ വരനെത്തിയത് പോലീസ് സ്‌റ്റേഷനില്‍; പാപ്പാനും ആനയുടെ ഉടമയ്‌ക്കെതിരേയും കേസ്

സമീഹ് ആനപ്പുറത്തേറി വധുവിന്റെ വീട്ടിലെത്തുകയായിരുന്നു. സംഭവത്തില്‍ പാപ്പാനെതിരേയും ആനയുടമ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നാട്ടാന പരിപാലന ചട്ടം ലംഘിച്ചതിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.

ആര്‍ഭാഢ വിവാഹങ്ങള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് വരനെ ആനപ്പുറത്തേറ്റി വെഞ്ചാമരം വീശി വധുവിന്റെ വീട്ടിലേക്ക് ആനയിച്ചത്. പ്രളയം മൂലം കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോഴാണ് സമൂഹത്തിന് ഒട്ടും ആശാസ്യമല്ലാത്തരീതിയില്‍ ഇത്തരം ആഢംഭര വിവാഹങ്ങള്‍ അരങ്ങേറുന്നത്.

ആനപ്പുറത്തേറി വിവാഹ പന്തലിലേക്ക്; ന്യൂജെന്‍ വരനെത്തിയത് പോലീസ് സ്‌റ്റേഷനില്‍; പാപ്പാനും ആനയുടെ ഉടമയ്‌ക്കെതിരേയും കേസ്

വരന്‍ ആനപ്പുറത്തേറി വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് വനംവകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.

ആനപ്പുറത്തേറി വിവാഹ പന്തലിലേക്ക്; ന്യൂജെന്‍ വരനെത്തിയത് പോലീസ് സ്‌റ്റേഷനില്‍; പാപ്പാനും ആനയുടെ ഉടമയ്‌ക്കെതിരേയും കേസ്

അടുത്ത കാലത്തായി ആനകളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായാണ് വനംവകുപ്പ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് വനംവകുപ്പിന്റെ അനുമതി പോലും വാങ്ങാതെ സ്വകാര്യ ചടങ്ങിനായി ആനയെ കെട്ടി എഴുന്നള്ളിച്ചത്.

ആനപ്പുറത്തേറി വിവാഹ പന്തലിലേക്ക്; ന്യൂജെന്‍ വരനെത്തിയത് പോലീസ് സ്‌റ്റേഷനില്‍; പാപ്പാനും ആനയുടെ ഉടമയ്‌ക്കെതിരേയും കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Case against groom who used elephant in marriage function, News, Local-News, Humor, Case, Marriage, Video, Lifestyle & Fashion, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia