ടെക്‌സസിലെ കൂട്ടക്കൊലയ്ക്ക് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസില്‍ വീണ്ടും വെടിവെയ്പ്; ഒഹിയോവില്‍ നടന്ന വെടിവെയ്പില്‍ 10പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; അക്രമിയെ പ്രകോപിപ്പിച്ചത് ബാറിലേക്ക് കടത്തിവിടാത്തത്

ടെക്‌സസിലെ കൂട്ടക്കൊലയ്ക്ക് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസില്‍ വീണ്ടും വെടിവെയ്പ്; ഒഹിയോവില്‍ നടന്ന വെടിവെയ്പില്‍ 10പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; അക്രമിയെ പ്രകോപിപ്പിച്ചത് ബാറിലേക്ക് കടത്തിവിടാത്തത്

വാഷിങ്ടന്‍: (www.kvartha.com 04.08.2019) ടെക്‌സസിനെ ഞെട്ടിച്ച കൂട്ടക്കൊലയ്ക്ക് പിന്നാലെ മണിക്കൂറുകള്‍ക്കം യുഎസില്‍ വീണ്ടും വെടിവെയ്പ് . ഓറിഗനിലെ ഒഹിയോവില്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 1.22നു നടന്ന വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ 10പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെയ്പില്‍ പരിക്കേറ്റ 16പേരെ ആശുപത്രിയിലെത്തിച്ചതായി പോലീസ് ഡിപ്പാര്‍ട്‌മെന്റ് ഞായറാഴ്ച പുലര്‍ച്ചെ ട്വിറ്ററിലൂടെ അറിയിച്ചു.

പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടര്‍ന്ന് ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഓറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.

9 Dead In Ohio Shooting, Gunman Killed; Second Such Incident In 24 Hours, Washington, America, Gun attack, Injured, hospital, Treatment, Police, Twitter, Murder, World

ടെക്‌സസിലെ എല്‍ പാസോയില്‍ ശനിയാഴ്ച 20 പേരുടെ മരണത്തിനിടയായ വെടിവയ്പിനു തൊട്ടുപിന്നാലെയാണ് സംഭവം. ഈ സംഭവം നടന്ന് 24മണിക്കൂറിനുശേഷമാണ് ഒഹിയോവിലും വെടിവെയ്പുണ്ടായത്. ഓറിഗനിലും സ്ഥിഗതികള്‍ ഗുരുതരമാണെന്നാണു പോലീസിന്റെ റിപ്പോര്‍ട്ട്.

സംഭവ സ്ഥലത്ത് എഫ്ബിഐ എത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പോലീസ് പരിസരത്തുണ്ടായിരുന്നുവെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാനായെന്നും ഡേടന്‍ പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 9 Dead In Ohio Shooting, Gunman Killed; Second Such Incident In 24 Hours, Washington, America, Gun attack, Injured, hospital, Treatment, Police, Twitter, Murder, World.
ad