മോശം വസ്ത്രധാരണം; കറുത്ത വര്‍ഗക്കാരിയായ ഡോക്ടറെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു; വംശീയ അധിക്ഷേപമെന്ന് ആരോപണം

 


ജമൈക്ക: (www.kvartha.com 11.07.2019) മോശം വസ്ത്രം ധരിച്ചതിന് കറുത്ത വര്‍ഗക്കാരിയായ ഡോക്ടറെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. എട്ടുവയസ്സുകാരനായ മകനൊപ്പം ജമൈക്കയില്‍ നിന്നും യു.എസിലേയ്ക്ക് യാത്ര തിരിക്കാനെത്തിയ ടിഷ റോവിനാണ് കിങ്സ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.

ജൂണ്‍ 30 ന് മിയാമിയിലേയ്ക്കായിരുന്നു ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിമാനം പുറപ്പെടുന്നതിന് മുന്‍പ് ക്യാബിന്‍ ക്രൂ എത്തി മാന്യമായി വസ്ത്രം ധരിക്കണമെന്നും അതിന് തയ്യാറല്ലെങ്കില്‍ വിമാനത്തില്‍ നിന്നും ഇറങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അവര്‍ തനിക്ക് ധരിക്കാന്‍ ബ്ലാങ്കറ്റ് തന്നുവെന്നും ടിഷ പറയുന്നു.

 മോശം വസ്ത്രധാരണം; കറുത്ത വര്‍ഗക്കാരിയായ ഡോക്ടറെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു; വംശീയ അധിക്ഷേപമെന്ന് ആരോപണം

ഉടന്‍ തന്നെ ടിഷ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'അത്രയൊന്നും ഫ്രണ്ട്ലി അല്ലാത്ത ആകാശം' എന്ന ഹാഷ്ട് ടാഗോടെയായിരുന്നു ട്വീറ്റ്. ഇതാണ് താന്‍ ധരിച്ചിരിക്കുന്ന വസ്ത്രം. ഇതിനാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നോട് ശരീരം മറയ്ക്കണമെന്നും അല്ലെങ്കില്‍ വിമാനത്തില്‍ നിന്നും ഇറങ്ങണമെന്നും ആവശ്യപ്പെട്ടത് എന്നും ഒപ്പം ചേര്‍ത്തു.

ഈ വിമാനത്തില്‍ യാത്ര നടന്നില്ലെങ്കില്‍ ഉണ്ടാകുന്ന സമയ നഷ്ടവും സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് ബ്ലാങ്കറ്റ് ധരിച്ചാണ് ഒടുവില്‍ ടിഷ യാത്ര തുടര്‍ന്നത്. ഇത് വംശീയ അധിക്ഷേപമാണെന്ന ആരോപണം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.

ഇത്തരമൊരു വസ്ത്രം ധരിച്ച് വെള്ളക്കാര്‍ ആരെങ്കിലുമാണ് എത്തിയിരുന്നത് എങ്കില്‍ എയര്‍ലൈന്‍സ് ഇങ്ങനെ പെരുമാറില്ലായിരുന്നുവെന്ന രോഷവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ടിഷയുടെയും മകന്റെയും വിമാനയാത്രക്കൂലി തിരികെ നല്‍കിയെന്ന് എയര്‍ലൈന്‍ അവകാശപ്പെട്ടുവെങ്കിലും ടിഷ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ അമേരിക്കന്‍ എയര്‍ലന്‍സ് മാപ്പപേക്ഷിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman was humiliated when American Airlines made her wrap a blanket over her summer outfit, lawyer says, America, News, Complaint, Flight, Allegation, Twitter, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia