Follow KVARTHA on Google news Follow Us!
ad

ഇരിണാവ് - മടക്കര അപ്രോച്ച് റോഡിലെ അപകടക്കുരുക്ക്; രാഷ്ട്രീയ പാര്‍ട്ടികളില്ലാതെ ജനകീയ സമരം തുടരുന്നു

കല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതിയ ഇരിണാവ് മടക്കര റോഡിന്റെ അപ്രോച്ച് റോഡിന്റെ അശാസ്ത്രീയതക്കെതിരെ നാട്ടുകാര്‍ സമരത്തില്‍. പുതിKerala, Kannur, News, Road, Strike, Strike in Irinav - Madakkara approach road
മടക്കര: (www.kvartha.com 29.07.2019) കല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതിയ ഇരിണാവ് മടക്കര റോഡിന്റെ അപ്രോച്ച് റോഡിന്റെ അശാസ്ത്രീയതക്കെതിരെ നാട്ടുകാര്‍ സമരത്തില്‍. പുതിയ പാലത്തിന്റെ മടക്കര ഭാഗത്തേക്കുള്ള 200 മീറ്റര്‍ അപ്രോച്ച് റോഡില്‍ കൊടും വളവുകളാണുള്ളതെന്നാണ് സമരസമിതി പറയുന്നത്. ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് നേരിട്ടും നിവേദനത്തിലൂടെയും ആവശ്യപ്പെട്ടിട്ടും പരിഹരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് സമരത്തിനിറങ്ങിയതെന്നാണ് സമരസമിതി നേതാക്കളുടെ വിശദീകരണം.

കഴിഞ്ഞ 16ന് തുടങ്ങിയ സമരമാണ് തിങ്കളാഴ്ച 13 ദിവസം പിന്നിട്ടത്. രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും പിന്തുണയില്ലാതെ തികച്ചും വേറിട്ട സമരമാണ് ഒരു വിഭാഗം നടത്തുന്നത്. അപ്രോച്ച് റോഡിന്റെ കൊടും വളവുകള്‍ നിവര്‍ത്താതെ തന്നെ റോഡ് പണിയുമായി മുന്നോട്ട് പോയാല്‍ സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. നിലവിലുള്ള ഇരിണാവ് - മടക്കര ഡാം പാലം കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയില്‍ ആയതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. അതിനിടയിലാണ് അപ്രോച്ച് റോഡിന്റെ അശാസ്ത്രീയത ഒരു ജനകീയ പ്രശ്‌നമാക്കി ഉയര്‍ത്തി സമരം തുടങ്ങിയത്.



Keywords: Kerala, Kannur, News, Road, Strike, Strike in Irinav - Madakkara approach road