അബ്ദുല്ലക്കുട്ടിക്ക് പിറകെ ആളുകള്‍ ഇനിയും ബിജെപിയിലേക്ക് വരും: കൃഷ്ണദാസ്

അബ്ദുല്ലക്കുട്ടിക്ക് പിറകെ ആളുകള്‍ ഇനിയും ബിജെപിയിലേക്ക് വരും: കൃഷ്ണദാസ്

കണ്ണൂര്‍: (www.kvartha.com 11/07/2019) അബ്ദുല്ലക്കുട്ടിക്ക് പിറകെ കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലുള്ള മതന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് കടന്നുവരുമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ്. ബിജെപി രാഷ്ട്രീയ വിശദീകരണവും എ പി അബ്ദുല്ലക്കുട്ടിക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ പേര്‍ വരുന്നതിന്റെ പാലമാണ് അബ്ദുല്ലക്കുട്ടി. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ കര്‍ണാടകയിലെ എംഎല്‍എമാര്‍ വരെ രാജിവയ്ക്കുകയാണ്. പാരമ്പര്യമുള്ള കോണ്‍ഗ്രസ് നാഥനില്ലാത്ത കളരിയായി മാറിയെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

ബിജെപിയിലേക്ക് കടന്നുവന്ന മുന്‍ എംപി അബ്ദുല്ലക്കുട്ടിക്ക് കൃഷ്ണദാസ് മാലയും തലപ്പാവും അണിയിച്ച് സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് വി സത്യപ്രകാശ് അധ്യക്ഷനായി. സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പി രഞ്ജിത് മുഖ്യപ്രഭാഷണം നടത്തി.


Keywords: Kerala, Kannur, A.P Abdullakutty, BJP, Politics, CPM, Congress, Reception for AP Abdullakkutty 
ad