ഭര്‍ത്താവ് മരിച്ചതോടെ കൂട്ടിന് തെരുവുപൂച്ചകളെ വളര്‍ത്തി; 79കാരിക്ക് തടവ് ശിക്ഷ വിധിച്ച് യു എസ് കോടതി

ഒഹായോ: (www.kvartha.com 31.07.2019) ഭര്‍ത്താവ് മരിച്ചതോടെ കൂട്ടിന് തെരുവുപൂച്ചകളെ വളര്‍ത്തിയ 79കാരിക്ക് യു എസ് കോടതി തടവ് ശിക്ഷ വിധിച്ചു. തെരുവുപൂച്ചകളെ നിയമവിരുദ്ധമായി വളര്‍ത്തിയെന്ന കുറ്റം ചുമത്തിയാണ് ഗര്‍ഫീല്‍ഡ് ഹൈറ്റ്‌സ് മുനിസിപ്പല്‍ കോടതി മജിസ്‌ട്രേറ്റ് ജെഫ്രി ഷോര്‍ട് നാന്‍സിയെ 10 ദിവസം തടവിനു ശിക്ഷിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനായി ഓഗസ്റ്റ് 11ന് നാന്‍സി കുയഹോഗ കൗണ്ടി ജയിലില്‍ ഹാജരാകണം.

2017ല്‍ ഭര്‍ത്താവ് മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീ ഏകാന്തത അകറ്റാന്‍ തെരുവുപൂച്ചകളെ വളര്‍ത്തുകയായിരുന്നു. അയല്‍ക്കാര്‍ താമസം മാറിയതോടെ ഉപേക്ഷിക്കപ്പെട്ട രണ്ട് പൂച്ചകള്‍ വിശന്ന് വലഞ്ഞ് നാന്‍സിയുടെ വീട്ടിലെത്തുകയായിരുന്നു. അവര്‍ ആ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി. പൂച്ചകള്‍ അവരുമായി ചങ്ങാത്തവുമായി. പിന്നീട് പൂച്ചകള്‍ നാന്‍സിയുടെ വീട്ടില്‍ പെറ്റുപെരുകി. നിലവില്‍ പ്രായപൂര്‍ത്തിയായ എട്ടു പൂച്ചകളാണുള്ളത്. ഇവയില്‍ പലതും ഗര്‍ഭിണികളുമാണ്.

 America, News, World, Animals, Woman, Court, Law, Ohio woman, 79, sentenced to prison for feeding stray cats

'എന്റെ പൂച്ചകുട്ടികളെ എനിക്ക് നഷ്ടപ്പെടുന്നു... അവ ചത്തുപോകും.. എന്റെ ഭര്‍ത്താവ് മരണമടഞ്ഞു. ഞാനിപ്പോള്‍ ഏകയാണ്. എന്നെ സഹായിക്കാന്‍ ഈ പൂച്ചകളും പൂച്ചക്കുട്ടികളും മാത്രമേയുള്ളൂ ശിക്ഷ കേട്ട് നാന്‍സി പ്രതികരിച്ചു. പൂച്ചകളെ വളര്‍ത്തുന്നത് നിരോധിച്ച് നഗരത്തില്‍ നേരത്തെ നിയമം കൊണ്ടുവന്നിരുന്നു. ഇതറിയാതെ പൂച്ചകളെ പരിപാലിച്ചതിന് ഇവര്‍ക്ക് നേരത്തെ 2,000 ഡോളര്‍ പിഴ ചുമത്തിയിരുന്നു. അതേസമയം, പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തതിന് അമ്മയെ ശിക്ഷിച്ചുവെന്ന വിവരം തനിക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് നാന്‍സിയുടെ മകന്‍ ദവെ പൗലോസ്‌കി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: America, News, World, Animals, Woman, Court, Law, Ohio woman, 79, sentenced to prison for feeding stray cats 
Previous Post Next Post