അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 22 കോടി മലയാളി യുവതിക്ക്

 


അബുദാബി: (www.kvartha.com 04.07.2019) അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തേടിയെത്തി ഭാഗ്യദേവത. ബുധനാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹത്തിന്റെ (22 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം മലയാളി യുവതിക്ക് ലഭിച്ചു. കൊല്ലം സ്വദേശി സ്വപ്ന നായരെ തേടിയാണ് ആ ഭാഗ്യമെത്തിയത്. കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് എടുത്ത 217892-ാം നമ്പര്‍ ടിക്കറ്റിനാണ് നറുക്കുവീണത്.

തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവിനൊപ്പം 2010 മുതല്‍ സ്വപ്ന യുഎഇയില്‍ താമസിക്കുകയാണ്. നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ ഫോണിലൂടെ സ്വപ്നയെ സമ്മാനവിവരം അറിയിച്ചു. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നതെന്ന് പറഞ്ഞ സ്വപ്ന, ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് നന്ദിയും അറിയിച്ചു.

  അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 22 കോടി മലയാളി യുവതിക്ക്

ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത് പാകിസ്ഥാനിയായ പ്രവാസിക്കാണ് . ഇതൊഴികെ മറ്റ് സമ്മാനങ്ങള്‍ ലഭിച്ചതും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ഹന്‍സ്‌രാജ് മുകേഷ് ഭാട്ടിയ എന്ന ഇന്ത്യന്‍ പൗരന് ബിഎംഡബ്ല്യൂ 7 സീരീസാണ് സമ്മാനം ലഭിച്ചത്. ഇന്ത്യക്കാരനായ ജോസിന് 90,000 ദിര്‍ഹവും സുരേഷ് എടവനയ്ക്ക് 80,000 ദിര്‍ഹവും സമ്മാനവും ലഭിച്ചു. ഇതിന് പുറമെ മാത്യൂ വര്‍ഗീസ്, രാധാകൃഷ്ണന്‍, നിഖാത് ഷബാന എന്നീ ഇന്ത്യക്കാര്‍ക്കും വിവിധ തുകകള്‍ സമ്മാനമായി ലഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Indian expat wins 22 crores in Abu Dhabi Big Ticket raffle, Abu Dhabi, News, Lottery, Trending, Malayalees, Winner, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia