നേത്രാവതി പുഴയ്ക്ക് സമീപം കാണാതായ കഫേ കോഫീ ഡേ ഉടമയും മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയുടെ കത്ത് പുറത്ത്

 


മംഗളൂരു: (www.kvartha.com 30.07.2019) നേത്രാവതി പുഴയ്ക്ക് സമീപം കാണാതായ കഫേ കോഫീ ഡേ ഉടമയും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയുടെ കത്ത് പുറത്ത്. സിദ്ധാര്‍ത്ഥിന് 7,000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ത്ഥ അയച്ച കത്താണ് പുറത്തുവന്നത്.

സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ എഴുതിയിരുന്നു.

നേത്രാവതി പുഴയ്ക്ക് സമീപം കാണാതായ കഫേ കോഫീ ഡേ ഉടമയും മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയുടെ കത്ത് പുറത്ത്

കഫേ കോഫി ഡേ ഇടപാടുകളില്‍ അഴിമതി നടന്നെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് സിദ്ധാര്‍ത്ഥിനെ നേത്രാവതി പുഴയ്ക്ക് സമീപം കാണാതായത്. നേത്രാവതി പുഴയ്ക്ക് കുറുകെ എത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചുവരാത്തതോടെ ഡ്രൈവര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്ന സംശയം ഉയര്‍ന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mangalore, News, National, Missing, Letter, Police, Enquiry, 'I Failed': Missing CCD Owner Siddhartha in Alleged Note to Staff 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia