Follow KVARTHA on Google news Follow Us!
ad

കായിക മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും: മന്ത്രി ഇ പി ജയരാജന്‍

ദേശീയ അന്തര്‍ദേശീയ കായിക മല്‍സരങ്ങളില്‍ മെഡല്‍ ജേതാക്കളാകുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി News, Thiruvananthapuram, Kerala, E.P Jayarajan, Minister, Students,
തിരുവനന്തപുരം:(www.kvartha.com 11/07/2019) ദേശീയ അന്തര്‍ദേശീയ കായിക മല്‍സരങ്ങളില്‍ മെഡല്‍ ജേതാക്കളാകുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍. ആറ്റിങ്ങല്‍ സ്‌പോര്‍ട്‌സ് ഹബ്ബില്‍ ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 News, Thiruvananthapuram, Kerala, E.P Jayarajan, Minister, Students, Govt will provide job for sports medalists


സംസ്ഥാനത്ത് പുതുതായി ഒമ്പത് ഫിറ്റ്‌നസ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനുള്ള ഓപ്പറേഷന്‍ ഒളിമ്പ്യന്‍ എന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഇതുവഴി കായിക വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍ക്കനുസരിച്ചു വിദേശ കോച്ചുകളുടെ പരിശീലനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കായിക വിദ്യാര്‍ഥികള്‍ക്കു പുറമെ പൊതുജനങ്ങള്‍ക്കും സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ ഉപയോഗിക്കാന്‍ സൗകര്യമുണ്ടാകും. മാനദണ്ഡങ്ങള്‍ക്കു വിധേയമായാകും പൊതുജനങ്ങള്‍ക്ക് പ്രവേശനം. 50 ലക്ഷം രൂപ ചെലവഴിച്ചാണ് അധുനിക രീതിയിലുള്ള ഫിറ്റ്‌നസ് സെന്റര്‍ നിര്‍മിച്ചത്.

ബി സത്യന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ശ്രീപാദം സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം പ്രദീപ്, കൗണ്‍സിലര്‍ അവനവഞ്ചേരി രാജു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍, സെക്രട്ടറി സഞ്ജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, E.P Jayarajan, Minister, Students, Govt will provide job for sports medalists