Follow KVARTHA on Google news Follow Us!
ad

വന്ധ്യത ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ ശരീരത്തില്‍ സ്ത്രീ അവയവങ്ങള്‍; ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ ശരീരത്തില്‍ സ്ത്രീ അവയവങ്ങള്‍ കണ്ട് ഞെട്ടിMumbai, Health, Health & Fitness, hospital, Treatment, National,
മുംബൈ: (www.kvartha.com 14.07.2019) വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ ശരീരത്തില്‍ സ്ത്രീ അവയവങ്ങള്‍ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. 29കാരനായ മുംബൈ യുവാവില്‍ നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ ഗര്‍ഭപാത്രം, ഫലോപ്പിയന്‍ ട്യൂബുകള്‍, സെര്‍വിക്സ്, വജൈന എന്നിവയാണ് കണ്ടെത്തിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ വെങ്കട് ഗിറ്റി പറഞ്ഞു.

ലോകത്തില്‍ തന്നെ ഇതുവരെ ഇത്തരത്തില്‍ 200 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് വിദഗ്ദരുടെ നിഗമനം. ശസ്ത്രക്രിയയിലൂടെ യുവാവിന്റെ ശരീരത്തിലെ അനാവശ്യ അവയവങ്ങള്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.

Female reproductive organs removed from man's body, Mumbai, Health, Health & Fitness, Hospital, Treatment, National

മുംബൈയിലെ സര്‍ക്കാര്‍ ജെ ജെ ആശുപത്രിയില്‍ വെച്ച് ജൂണ്‍ 26 ന് അനാവശ്യ അവയവങ്ങള്‍ നീക്കം ചെയ്തായി ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ച ആശുപത്രിയിലെ യൂറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ വെങ്കട് ഗിറ്റി പറഞ്ഞു. മുള്ളേറിയന്‍ ഡക്ട് സിന്‍ഡ്രോം എന്ന അവസ്ഥയാണ് യുവാവിന്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ബീജമില്ലാത്ത അവസ്ഥയാണ് ഇയാള്‍ക്കുള്ളതെന്നും യുവാവ് സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Female reproductive organs removed from man's body, Mumbai, Health, Health & Fitness, Hospital, Treatment, National.