നഗരസഭയിലെ മുന്‍ കൗണ്‍സിലറുടെ മകന്റെ മൃതദേഹം നഗരത്തിലെ ഓവുചാലില്‍, ദുരൂഹത

കണ്ണൂര്‍: (www.kvartha.com 30.07.2019) കണ്ണൂര്‍ നഗരത്തില്‍ ഓവുചാലില്‍ മുന്‍ കൗണ്‍സിലറുടെ മകന്റെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പരാതി. കക്കാട് റോഡില്‍ പാലക്കാട് സ്വാമി മഠത്തിന് സമീപം എബിസി ഷോറൂമിനോട് ചേര്‍ന്നുള്ള ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. തെക്കിബസാര്‍ പോത്തിക്ക ഹൗസില്‍ താമസിക്കുന്ന കണ്ണൂര്‍ നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ അനിതയുടെയും പരേതനായ ശ്രീനിവാസന്റെയും മകനുമായ പോത്തിക്ക ശ്രീജേഷിന്റെ് (32) മൃതദേഹമാണ് കണ്ടെത്തിയത്.

കണ്ണൂര്‍ എബിസി ഗോഡൗണിലെ തൊഴിലാളിയായ ശ്രീജേഷിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. ചൊവ്വാഴ്ച രാവിലെ ശുചീകരണ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടക്കത്തില്‍ മൃതദേഹം തിരിച്ചറിയാത്തതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണം നടന്ന സ്ഥലത്ത് പോലീസ് നായയുടെ സഹായത്തോടെ പരിശോധന നടത്തി.

ശ്രീജേഷിന് ബിഎസ്എഫ് ജവാനായ സഹോദരനും ഒരു സഹോദരിയുമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ശ്രീജേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.Keywords: Kerala, Kannur, News, Municipality, Death, Dead Body, Dead body found of Former municipal councilor's son in drainage 

Previous Post Next Post