Follow KVARTHA on Google news Follow Us!
ad

ഹിന്ദുവല്ലാത്തയാള്‍ കൊണ്ടുവന്ന ഭക്ഷണം വേണ്ട; അഹിന്ദുവായ ഡെലിവറി ബോയ് കൊണ്ടുവന്ന ഭക്ഷണം നിരസിച്ച് നമോ ഭക്തന്‍; സൊമാട്ടോയുടെ മറുപടിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഹിന്ദുവല്ലാത്തയാള്‍ കൊണ്ടുവന്ന ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് ഓര്‍ഡര്‍ ചെയ്ത ഫുഡ് നിരസിച്ച് യുവാവ്. അമിത് ശുക്ല എന്ന യുവാവാണ് സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഫുഡ് അഹിന്ദുവായ ഡെലിവറി ബോയ്New Delhi, News, National, Social Network, Twitter, Cancelled, Food
ന്യൂഡല്‍ഹി: (www.kvartha.com 31.07.2019) ഹിന്ദുവല്ലാത്തയാള്‍ കൊണ്ടുവന്ന ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് ഓര്‍ഡര്‍ ചെയ്ത ഫുഡ് നിരസിച്ച് യുവാവ്. അമിത് ശുക്ല എന്ന യുവാവാണ് സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഫുഡ് അഹിന്ദുവായ ഡെലിവറി ബോയ് കൊണ്ടുവന്നതിനാല്‍ വേണ്ടെന്ന് വെച്ചത്. എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താന്‍ ഫുഡ് നിരസിച്ചുവെന്നും എന്നാല്‍ തുക തിരിച്ചുനല്‍കാന്‍ കമ്പനി തയ്യാറാകുന്നില്ലെന്നും ശുക്ല ട്വിറ്ററില്‍ കുറിച്ചതോടെ ക്ലാസ് മറുപടിയുമായി സൊമാറ്റോയും രംഗത്തെത്തി.

ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം എന്നായിരുന്നു സൊമാറ്റോയുടെ മറുപടി. സൊമാറ്റോ ഫൗണ്ടര്‍ ദീപീന്ദര്‍ ഗോയലും സംഭവത്തിനെതിരെ ട്വീറ്റ് ചെയ്തു. ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമാണ്. ഞങ്ങളുടെ ഉപഭോക്താക്കളുടേയും പങ്കാളികളുടേയും വൈവിധ്യത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നു. മൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയുള്ള ബിസിനസില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല, ദീപേന്ദ്ര ഗോയല്‍ കുറിച്ചു.

 New Delhi, News, National, Social Network, Twitter, Cancelled, Food, Customer cancels Zomato order for sending non-Hindu delivery boy. Their classy reply wins Internet

സൊമാറ്റോയുടെ മറുപടിയെ പ്രശംസിച്ചും യുവാവിന്റെ വര്‍ഗീയമുഖത്തെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയാണ് അമിത് ശുക്ല. നമോ സര്‍ക്കാര്‍ എന്നാണ് ഇയാളുടെ ട്വിറ്റര്‍ ബയോ ആയി രേഖപ്പെടുത്തിയിട്ടുള്ളത്.

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവാണ്. ഇതോടെ ഓര്‍ഡര്‍ താന്‍ ക്യാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാന്‍ സാധിക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് നല്‍കില്ലെന്നും. എനിക്ക് ആവശ്യമില്ലാത്ത ഡെലിവറി സ്വീകരിക്കണമെന്ന് പറയാന്‍ നിങ്ങള്‍ക്കാവില്ല. ഞാന്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട, എന്നായിരുന്നു അമിത് ശുക്ലയുടെ ട്വിറ്റ്.

സൊമാറ്റോയുടെ ധീരമായ നിലപാടിന് നന്ദി അറിയിച്ചുകൊണ്ട് ചിലര്‍ തങ്ങളുടെ അടുത്ത അഞ്ച് ഓര്‍ഡറുകളും സൊമാറ്റോയില്‍ നിന്നാകുമെന്ന് കുറിച്ചു. ഇത്തരക്കാര്‍ക്ക് മറുപടി നല്‍കാതെ ഉടന്‍ തന്നെ ബ്ലോക്ക് ചെയ്യണമെന്നാണ് ചിലരുടെ ആവശ്യം. 2019 ആയിട്ടും ഇത്തരക്കാരൊക്കെ ഉണ്ടല്ലോ എന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Social Network, Twitter, Cancelled, Food, Customer cancels Zomato order for sending non-Hindu delivery boy. Their classy reply wins Internet