ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനവും വിജയകരം; ഇനി ബാക്കിയുള്ളത് രണ്ട് ഘട്ടങ്ങള്‍, ഓഗസ്റ്റ് പതിനാലിന് പേടകം ചന്ദ്രനിലേക്ക് കുതിക്കും, സോഫ്റ്റ് ലാന്‍ഡിംഗിനായി കാത്തിരുന്ന് ശാസ്ത്ര ലോകം
Jul 30, 2019, 15:02 IST
ADVERTISEMENT
ബംഗളൂരു: (www.kvartha.com 30.07.2019) ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ രണ്ട് പേടകത്തെ വിജയകരമായി മൂന്നാം ഘട്ട ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തി. 989 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഇതോടെ ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തില്‍ പേടകമെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 3:12 ഓടെയാണ് ഭ്രമണപഥ വികസനം പൂര്‍ത്തിയായതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഇനി രണ്ട് തവണ കൂടിയാണ് ഭ്രമണപഥം ഉയര്‍ത്താന്‍ ബാക്കിയുള്ളത്. മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. ഓഗസ്റ്റ് പതിനാലിനാണ് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Bangalore, ISRO, Technology, National, India, Chandrayan 2: Third Orbit Raising of Spacecraft Completed Successfully

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.