ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി, പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ നല്‍കും, പരാതിക്കാരിയുടെയും കുട്ടിയുടെയും രക്തസാമ്പിളുകളും പരിശോധനയ്ക്കായി ഉടന്‍ ശേഖരിക്കും, ബിനോയിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കോടതി വിധി ഫലം ലഭിച്ച ശേഷം

മുംബൈ: (www.kvartha.com 30.07.2019) വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഒടുവില്‍ കുഞ്ഞിനെയും തന്നെയും ഒഴിവാക്കുന്നുവെന്ന് കാട്ടി ബീഹാറി സ്വദേശിനിയായ ബാര്‍ ഡാന്‍സര്‍ നല്‍കിയ പരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി. ഓഷ്‌വാര പോലീസ് സ്‌റ്റേഷനിലെ ഉദ്യേഗസ്ഥരോടൊപ്പം മുംബൈ ബൈക്കുള ജെ ജെ ആശുപത്രിയിലെത്തിയാണ് ബിനോയ് രക്തസാമ്പിള്‍ നല്‍കിയത്.

ഡിഎന്‍എ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ നല്‍കുമെന്ന് പോലീസ് അറിയിച്ചു. ഓഷ്‌വാരാ പോലീസ് സ്‌റ്റേഷനു സമീപത്തെ ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ച് രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു പോലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുള്ള നീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ കൂപ്പര്‍ ആശുപത്രിയില്‍ ചില അസൗകര്യങ്ങളുണ്ടെന്ന കാരണത്താല്‍ ചൊവ്വാഴ്ച ഉച്ചയോടെ ഈ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു. ബുധനാഴ്ച രക്തസാമ്പിള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.

Mumbai, News, National, Result, Court, Police, Police Station, hospital, Complaint, Binoy Kodiyeri Produced Blood Samples for DNA Test

പരാതിക്കാരിയുടെയും കുട്ടിയുടെയും രക്തസാമ്പിളുകളും ഇനി പരിശോധനയ്ക്കായി ശേഖരിക്കും. രക്തസാമ്പിളുകളുടെ ഫലം വന്നതിനുശേഷമാകും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയുടെ ഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, News, National, Result, Court, Police, Police Station, hospital, Complaint, Binoy Kodiyeri Produced Blood Samples for DNA Test
Previous Post Next Post