ലോകകപ്പിന്റെ വിജയ തിളക്കത്തില്‍ ആഷസ് കിരീടം തിരിച്ചുപിടിക്കാന്‍ ഇംഗ്ലണ്ട്; പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കു മാറിയ താരങ്ങളുമായി ഓസീസ്, പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം

ലണ്ടന്‍: (www.kvartha.com 31.07.2019) ആഷസ് പോരാട്ടത്തിന് വ്യാഴാഴ്ച തുടക്കമാകും. കഴിഞ്ഞ തവണ വന്‍ തോല്‍വിയാണ് നേരിടേണ്ടി വന്നതെങ്കിലും ഇത്തവണ സ്വന്തം നാട്ടില്‍ കിരീടം തിരിച്ചുപിടിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. 2001ന് ശേഷം ഓസീസിന് ഇംഗ്ലണ്ടില്‍ പരമ്പര നേടാനായിട്ടില്ല. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയാണ് നടക്കാന്‍ പോകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 


പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുണ്ടായ വിലക്കുമാറിയ താരങ്ങളുമായാണ് ഓസീസ് എത്തുന്നത്. മുന്‍ നായകനായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ തിരിച്ചെത്തുന്നത് ഓസീസിന്റെ കരുത്ത് വര്‍ധിപ്പിക്കുകയാണ്. ഓസീസ് ടീമിനെ ടിം പെയ്നിനും ഇംഗ്ലണ്ടിനെ ജോ റൂട്ടും നയിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Cricket, Sports, Australia, England, London, ICC, Ashes starting tomorrow in Edgbaston
Previous Post Next Post