SWISS-TOWER 24/07/2023

സ്വകാര്യവിവരങ്ങള്‍ നിരന്തരം ചോര്‍ത്തി പരസ്യക്കാര്‍ക്കും മറ്റും നല്‍കുന്നു; ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാലിഫോര്‍ണിയ:(www.kvartha.com 11/07/2019) ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ നിരന്തരം ചോര്‍ത്തി പരസ്യക്കാര്‍ക്കും മറ്റും നല്‍കുന്നുവെന്നാണ് വോസ്‌നിയാകിന്റെ ആരോപണം. യുഎസിലെ റൊണാള്‍ഡ് റേഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.

സ്വകാര്യവിവരങ്ങള്‍ നിരന്തരം ചോര്‍ത്തി പരസ്യക്കാര്‍ക്കും മറ്റും നല്‍കുന്നു; ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്


ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത വോസ്‌നിയാക് ഇതിന് മുമ്പും സോഷ്യല്‍ മീഡിയയിലെ പ്രൈവസി ലംഘനങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്ക് ഉള്‍പ്പെട്ട കേംബ്രിഡ്ജ് അനലറ്റിക വിവാദത്തിന് പിന്നാലെ വോസ്‌നിയാക് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

'പല പോസ്റ്റുകളും നമ്മള്‍ ലൈക്ക് ചെയ്യാറുണ്ട്. എന്നാല്‍, ഇത് നമ്മുടെ സുഹൃത്തുക്കള്‍ മാത്രമെ അറിയുന്നുളളു എന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ഫെയ്‌സ്ബുക്ക് ഇക്കാര്യത്തിലും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് നേരിട്ട് പരസ്യക്കാരിലേക്ക് കൈമാറിയാണ് ഫെയ്‌സ്ബുക്ക് പ്രധാനമായും വരുമാനമുണ്ടാക്കുന്നതെന്നും വോസ്‌നിയാക് പറഞ്ഞു. സ്വകാര്യത നിലനിര്‍ത്താന്‍ ഫെയ്‌സ്ബുക്ക് പൂര്‍ണമായും ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു നിശ്ചിത തുക ഉപയോക്താക്കളില്‍ നിന്നും വാങ്ങി സ്വകാര്യത നിലനിര്‍ത്തിക്കൂടെയെന്നും ഉപയോക്താക്കള്‍ അറിയാതെ സ്വകാര്യത പരസ്യമാക്കുന്നത് ശരിയല്ലെന്നും വോസ്‌നിയാക് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kaliforniya, World, facebook, Interview, Apple Cofounder Steve Wozniak Says Most People Should Get Off Facebook Permanently
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia