ചെഗുവേരയുടെ മകള്‍ ആഗസ്റ്റ് ഒന്നിന് കണ്ണൂരില്‍

കണ്ണൂര്‍: (www.kvartha.com 29.07.2019) ചെ ഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേരയ്ക്കു ഓഗസ്റ്റ് ഒന്നിനു കണ്ണൂരില്‍ സ്വീകരണം. ക്യുബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിനും സമതയുടെ പുസ്തക പ്രകാശനത്തിനുമാണു അവര്‍ എത്തുന്നത്. സ്വതന്ത്ര ക്യുബയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും നേപ്പാളിലുമായി നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന അലൈഡയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടിയാണിത്.

ഒന്നിനു രാവിലെ 7.45ന് എത്തുന്ന ഡോ. അലൈഡയ്ക്ക് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വരവേല്‍പ്പ് നല്‍കും. വൈകിട്ടു നാലിനു കണ്ണൂര്‍ എ കെ ജി സ്‌ക്വയറില്‍ നിന്നു ജനാവലിയോടെ ടൗണ്‍ സ്‌ക്വയറിലേക്കു സ്വീകരിക്കും. വൈകിട്ട് മൂന്നിന് ചെ ഗുവേരയെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിക്കും. സമ്മേളനങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സിപിഎം പി ബി അംഗവും ക്യുബന്‍ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനറുമായ എം എ ബേബി അധ്യക്ഷനാകും. സമതയുടെ വെബ്‌സൈറ്റ് പ്രകാശനവും നടക്കും. അഭിമന്യുവിന്റെ അമ്മ ഭൂപതി, സൈമണ്‍ ബ്രിട്ടോയുടെ മകള്‍ കയിനിലാ, കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അശോകിന്റെ സഹോദരന്‍ എം സതീഷ് തുടങ്ങിയ രക്തസാക്ഷി കുടുംബാംഗങ്ങളും പങ്കെടുക്കും. വിവിധ സ്ത്രീ വ്യക്തിത്വങ്ങളെ ആദരിക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, പുരോഗമന കലാ സാഹിത്യ സംഘം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണു പരിപാടി.Keywords: Kerala, Kannur, News, CPM,Alida guevara in Kannur on Aug 1st 

Previous Post Next Post