» » » » » » » » ആദ്യം വലിയ മുഴക്കം, പിന്നാലെ കാബിനില്‍ പുക നിറഞ്ഞു; 154 യാത്രക്കാരുമായി പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍സിന് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിംഗ്

നോര്‍ത്ത് കാരലൈന: (www.kvartha.com 10.07.2019) ആദ്യം വലിയ മുഴക്കം, പിന്നാലെ കാബിനില്‍ പുക നിറഞ്ഞു.154 യാത്രക്കാരുമായി പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍സിന് അടിയന്തിര ലാന്‍ഡിംഗ്. സംഭവത്തെ കുറിച്ച് ഡെല്‍റ്റ എയര്‍ലൈന്‍സിലെ യാത്രക്കാരി ഏവ്‌റി പോര്‍ച്ച് മാധ്യമങ്ങളോടു പറഞ്ഞ വാക്കുകള്‍ ഇങ്ങനെ;

'ആദ്യം കേട്ടത് ഒരു വലിയ മുഴക്കമായിരുന്നു. പിന്നാലെ കാബിനില്‍ പുക നിറഞ്ഞു. അതോടെയാണ് പലരും ഭയന്നു തുടങ്ങിയത്...' യാത്രയ്ക്കിടെ ആകാശത്ത് എഞ്ചിന്‍ തകരാര്‍ സംഭവിച്ചെങ്കിലും സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന്റെ ആശ്വാസമുണ്ടായിരുന്നു അപ്പോള്‍ അവരുടെ മുഖത്ത്. തിങ്കളാഴ്ച അറ്റ്ലാന്റയില്‍ നിന്ന് ബാള്‍ട്ടിമോറിലേക്കു പറക്കുകയായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 1425 ആണ് എഞ്ചിന്‍ തകരാറു കാരണം അടിയന്തര ലാന്‍ഡിങ് നടത്തിയത്.

A Delta flight was forced to make an emergency landing when one of the plane's engines failed, News, Flight, Trending, Video, Passengers, World

സംഭവ സമയത്ത് 154 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എംഡി88 വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിനാണു തകരാര്‍ സംഭവിച്ചത്. യാത്രക്കാരിലൊരാളായ ലോഗന്‍ വെബ് പകര്‍ത്തിയ ഇതിന്റെ വിഡിയോയും വൈറലായിട്ടുണ്ട്. എഞ്ചിന്റെ മെറ്റല്‍ നോസ് കോണ്‍ വിട്ടുപോന്ന നിലയിലായിരുന്നു. എഞ്ചിനകത്ത് ഓറഞ്ച് നിറത്തില്‍ തീജ്വാല വട്ടംചുറ്റുന്നതും വീഡിയോയില്‍ കാണാം. ഹാട്‌സ്ഫീല്‍ഡ്ജാക്‌സന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.48നായിരുന്നു വിമാനം പറന്നുയര്‍ന്നത്. ബാള്‍ട്ടിമോര്‍ വാഷിങ്ടന്‍ രാജ്യാന്തര വിമാനത്താവളമായിരുന്നു ലക്ഷ്യം.

യാത്ര തുടങ്ങി ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങ് സംബന്ധിച്ച ക്യാപ്റ്റന്റെ സന്ദേശമെത്തിയതെന്നും യാത്രക്കാര്‍ പറയുന്നു. പുക കാബിനിലേക്കു കയറിയതിനു പിന്നാലെ വിമാനത്തിന്റെ വേഗം കുറഞ്ഞു, പതിയെ കാബിന്റെ ഉള്‍വശം ചൂടാകാനും വിറയ്ക്കാനും തുടങ്ങി, ഓക്‌സിജന്‍ വിതരണത്തിലും പ്രശ്‌നമുണ്ടായി.

കാബിന്റെ അകത്ത് ലോഹം കത്തുന്ന മണം നിറഞ്ഞെന്നും യാത്രക്കാര്‍ പറയുന്നു. അതോടെ പലരും കുടുംബാംഗങ്ങള്‍ക്കു സന്ദേശമയയ്ക്കാനും പ്രാര്‍ഥിക്കാനും തുടങ്ങി. വിമാനത്തിനകത്ത് സേവനം ലഭിക്കില്ലെങ്കിലും പലരും മൊബൈലെടുത്ത് വേണ്ടപ്പെട്ടവര്‍ക്ക് സന്ദേശമയയ്ക്കുന്ന തിരക്കിലായിരുന്നുവെന്നും ഏവ്‌റി പറയുന്നു.

ഉച്ചയ്ക്ക് 2.20ന് വിമാനം സുരക്ഷിതമായി നോര്‍ത്ത് കരലൈനയിലെ റാലി-ഡറം രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ ബാള്‍ട്ടിമോറിലേക്ക് യാത്രാസൗകര്യം ഒരുക്കിയെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് അറിയിച്ചു.

തകരാറിലായ വിമാനത്തിന്റെ എഞ്ചിന്‍ ശരിയാക്കിയതായി ഡെല്‍റ്റ എയര്‍ലൈന്‍സ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ടും തയാറാക്കും. ബുധനാഴ്ച രാവിലെ മുതല്‍ വിമാനം സര്‍വീസ് ആരംഭിക്കും. സംഭവത്തില്‍ ഡെല്‍റ്റ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. യുഎസില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ സര്‍വീസുകളില്‍ ഏറ്റവും പഴക്കം ചെന്നതാണ് എംഡി88 എന്ന് 'പോപുലര്‍ മെക്കാനിക്‌സ്' പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A Delta flight was forced to make an emergency landing when one of the plane's engines failed, News, Flight, Trending, Video, Passengers, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal