ഭാര്യ നിരന്തരം ഫോണില്‍ മറ്റൊരാളുമായി സംസാരിക്കുന്നു; സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി; തടസം പിടിക്കാന്‍ ചെന്ന ഭാര്യാ മാതാവിനേയും കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

ഭാര്യ നിരന്തരം ഫോണില്‍ മറ്റൊരാളുമായി സംസാരിക്കുന്നു; സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി; തടസം പിടിക്കാന്‍ ചെന്ന ഭാര്യാ മാതാവിനേയും കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

കിളിമാനൂര്‍: (www.kvartha.com 20.06.2019) സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ തടസം പിടിക്കാന്‍ ചെന്ന ഭാര്യാ മാതാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെത്തു. നഗരൂര്‍ വെള്ളംകൊള്ളി പാവൂര്‍ കോണം ഗേറ്റ് മുക്ക് കുന്നില്‍ വീട്ടില്‍ സതിയുടെ ഭര്‍ത്താവും, കിളിമാനൂര്‍ കടമുക്ക് കുന്നില്‍ വീട്ടില്‍ സന്തോഷി (35)നെയാണ് നഗരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 8.30 മണിയോടെ നഗരൂര്‍ വെള്ളംകൊള്ളി പാവൂര്‍ കോണം ഗേറ്റ് മുക്ക് കുന്നില്‍ വീട്ടില്‍ എത്തിയ സന്തോഷ് സതിയേയും വസുമതിയെയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Youth arrested for murder case, Murder, News, Local-News, Police, Arrested, Crime, Criminal Case, Kerala

സന്തോഷ് - സതി ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ വിവാഹത്തിനുശേഷം സതി നിരന്തരം മറ്റാരെയോ ഫോണ്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ കലഹിക്കുന്നത് പതിവാണ്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം നഗരൂര്‍ പോലീസില്‍ സതി പരാതി നല്‍കുകയും പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അനുരഞ്ജനത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. സന്തോഷിനോട് ഇനി സതിയുടെ വീട്ടില്‍ വരരുത് എന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സതി വിവാഹമോചനത്തിനായുള്ള ശ്രമം നടത്തിവരുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കടന്ന സന്തോഷ് കൈയിലിരുന്ന കത്തി ഉപയോഗിച്ച് സതിയെ കുത്തിയത്. സന്തോഷ് ഭാര്യയെ കുത്തുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ചെന്ന സതിയുടെ മാതാവ് വസുമതിയെയും കുത്തുകയായിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വസുമതി മരിച്ചു.

സതി അപകട നില തരണം ചെയ്തിട്ടില്ല . തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. സംഭവം നടന്ന ഗേറ്റ് മുക്കിലെ വീട്ടില്‍ ബുധനാഴ്ച ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. വസുമതിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth arrested for murder case, Murder, News, Local-News, Police, Arrested, Crime, Criminal Case, Kerala.
ad