കൊല്ലത്ത് കടല്‍ക്കര പതഞ്ഞു പൊങ്ങി; നാട്ടുകാര്‍ക്ക് കൗതുക കാഴ്ച

 


കൊല്ലം: (www.kvartha.com 11.06.2019) കൊല്ലത്ത് കടല്‍ക്കര പതഞ്ഞു പൊങ്ങിയത് നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി. കൊല്ലം മുണ്ടയ്ക്കല്‍ കടപ്പുറത്താണ് ഈ പ്രതിഭാസം ഉണ്ടായത്. രണ്ട് ദിവസമായി ഇവിടെ നല്ല മഴയായിരുന്നു. ഇതിന് പിന്നാലെയാണ് തിരമാല കരയിലേക്ക് അടിച്ചു കയറി പതഞ്ഞ് പഞ്ഞി മിഡായ് കണക്കെ കര മുഴുവനും നിറഞ്ഞത്.

 

സംഭവം അറിഞ്ഞ് കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് കൗതുക കാഴ്ച കാണാന്‍ ബീച്ചിലെത്തിയത്. കരയോട് ചേര്‍ന്ന കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ ചേറാണ് പതയായി മാറിയതെന്നാണ് കരുതുന്നത്.

 കൊല്ലത്ത് കടല്‍ക്കര പതഞ്ഞു പൊങ്ങി; നാട്ടുകാര്‍ക്ക് കൗതുക കാഴ്ച

കാലവര്‍ഷം ഉണ്ടായ ശേഷം കടല്‍ ചീയല്‍ എന്ന പ്രതിഭാസവും ഇങ്ങനെ ഉണ്ടാകാറുണ്ട്. കടല്‍ ചീയുന്ന സമയം കടുത്ത ദുര്‍ഗ്ഗന്ധവും ഉണ്ടാകാറുണ്ട്. ഇതെല്ലാം കടലിന്റെ ശുദ്ധീകരണ പ്രക്രിയയെന്നാണ് പഴമക്കാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wonderful  in Kollam sea shore, Kollam, News, Local-News, Sea, Lifestyle & Fashion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia