വനിതാ പോലീസ് ഓഫീസറെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊല്ലുന്നതിനിടെ ശരീരത്തിലേക്ക് തീപടര്‍ന്ന് പരിക്കേറ്റ പ്രതി അജാസ് മരണത്തിന് കീഴടങ്ങി

വനിതാ പോലീസ് ഓഫീസറെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊല്ലുന്നതിനിടെ ശരീരത്തിലേക്ക് തീപടര്‍ന്ന് പരിക്കേറ്റ പ്രതി അജാസ് മരണത്തിന് കീഴടങ്ങി

ആലപ്പുഴ: (www.kvartha.com 19.06.2019) വനിതാ പോലീസ് ഓഫീസറെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊല്ലുന്നതിനിടെ ശരീരത്തിലേക്ക് തീപടര്‍ന്ന് പരിക്കേറ്റ പ്രതി അജാസ് മരണത്തിന് കീഴടങ്ങി. ബുധനാഴ്ച വൈകീട്ട് 5.45 മണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

മാവേലിക്കര വള്ളിക്കുന്നം സ്വദേശിയും വള്ളിക്കുന്ന് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ സൗമ്യ പുഷ്‌കരനെ (31) യാണ് പെട്രോളഴിച്ച് തീകൊളുത്തി കൊന്നത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലായിരുന്നു സംഭവം. തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അജാസിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അജാസിനെ പോലീസ് പിടികൂടുകയും പോലീസ് കസ്റ്റഡിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിക്കുകയുമായിരുന്നു.


50 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ അജാസിനെ ഡയാലിസിസിന് ശ്രമം നടത്തിയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാല്‍ വിജയിച്ചില്ല. ഇയാളുടെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൊലപാതകക്കേസില്‍ പെട്ടതോടെ ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല നെയ്‌തേലില്‍ എന്‍ എ അജാസിനെ സര്‍വിസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലപ്പുറം സ്വദേശിയാണ് അജാസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Death, Police, Killed, Accused, Burnt, Women, Kerala, News, Alappuzha, Women burnt case: Accuses Ajas dies
ad