വിവാഹിതയും അമ്മയുമാണെന്ന സത്യം മറച്ചുവെച്ച് ഒരു വയസും മൂന്നു മാസവും പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിച്ചു; സത്യം അറിയാനിടയായ കാമുകന്‍ താലികെട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബന്ധം ഉപേക്ഷിച്ചു; പിന്നാലെ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം കേസില്‍ കുടുങ്ങി റിമാന്‍ഡിലുമായി ഭര്‍ത്താവ് വിദേശത്തുള്ള യുവതി
Jun 18, 2019, 11:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചാവക്കാട്: (www.kvartha.com 18.06.2019) ഒന്നേകാല്‍ വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്, ടിക് ടോക്കില്‍ പരിചയപ്പെട്ട് അടുപ്പത്തിലായ യുവാവിനെ വിവാഹം കഴിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. വിവാഹിതയും അമ്മയുമാണെന്ന സത്യം മറച്ചുവച്ചായിരുന്നു ഇവര്‍ കാമുകനൊപ്പം പോയത്.
എന്നാല്‍ ഇക്കാര്യമറിഞ്ഞ കാമുകന്‍ താലികെട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബന്ധം ഉപേക്ഷിച്ചു. തൊട്ടുപിന്നാലെ കുട്ടിയെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം കേസില്‍ കുടുങ്ങിയ യുവതി റിമാന്‍ഡിലുമായി. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.
ചാവക്കാട് എടക്കഴിയൂരിലാണ് സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. എടക്കഴിയൂര്‍ കാജാ സെന്ററിനടുത്ത് താമസിക്കുന്ന ചേറ്റുവ സ്വദേശിയായ യുവതി വെള്ളിയാഴ്ച കുട്ടിയെ അയല്‍വാസിയുടെ അടുക്കലാക്കി കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ കാമുകനടുത്തേക്ക് പോവുകയായിരുന്നു. കടയില്‍ പോയി ഉടന്‍ തിരിച്ചെത്താമെന്ന് പറഞ്ഞാണ് ഇവര്‍ കുട്ടിയെ അയല്‍വാസിയെ ഏല്പിച്ചത്.

എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. ശനിയാഴ്ച യുവതി കാമുകനും ബന്ധുക്കള്‍ക്കുമൊപ്പം ക്ഷേത്രത്തില്‍ പോയി താലി കെട്ടി. എന്നാല്‍, വൈകാതെ തന്നെ ഇവര്‍ക്ക് ഭര്‍ത്താവും കുട്ടിയുമുണ്ടെന്ന് കാമുകന്റെ ബന്ധുക്കള്‍ക്ക് വിവരം കിട്ടി. അതോടെ യുവതിയെ കാമുകന്‍ വേണ്ടെന്നു വച്ചു. യുവതി ഗത്യന്തരമില്ലാതെ സ്വന്തം വീട്ടില്‍ വിളിച്ച് കാര്യം പറഞ്ഞു.
ഇതിനിടെ യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്ന മയ്യില്‍ പോലീസിനെ ബന്ധുക്കള്‍ വിവരമറിയിച്ചു. തുടര്‍ന്ന് എസ്.ഐമാരായ അബ്ദുള്‍ ഹക്കീം, നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ യുവതിയെ നാട്ടിലേക്ക് കൊണ്ടുവന്നു.
എന്നാല്‍, യുവതിയെ സ്വീകരിക്കാന്‍ സ്വന്തം വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും തയ്യാറായില്ല. കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് കേസെടുത്ത് വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ യുവതിയെ തൃശൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman remanded in cheating case, News, Local-News, Police, Case, Court, Remanded, Complaint, Humor, Marriage, Woman, Cheating, Kerala.
Keywords: Woman remanded in cheating case, News, Local-News, Police, Case, Court, Remanded, Complaint, Humor, Marriage, Woman, Cheating, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.