പ്രിയതമയെ അവസാനമായി ഒരുനോക്കുകാണാന്‍ സൗമ്യയുടെ ഭര്‍ത്താവ് സജീവന്‍ നാട്ടിലെത്തി; സംസ്‌ക്കാരം 11 മണിയോടെ വീട്ടുവളപ്പില്‍
Jun 20, 2019, 10:39 IST
ADVERTISEMENT
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെത്തിച്ച് പൊതുദര്‍ശനത്തിനുവെക്കും. പിന്നീട് വീട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
ജൂണ്‍ 15 ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യ പുഷ്പാകരന്‍ കൊല്ലപ്പെട്ടത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജാസാണ് സൗമ്യയെ വെട്ടിവീഴ്ത്തിയശേഷം തീകൊളുത്തി കൊന്നത്. സംഭവത്തില്‍ മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അജാസും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അജാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman cop Soumya Pushpakaran funeral at Vallikunnam, Alappuzha, News, Trending, Police, Murder, Crime, Criminal Case, Dead Body, Kerala.
Keywords: Woman cop Soumya Pushpakaran funeral at Vallikunnam, Alappuzha, News, Trending, Police, Murder, Crime, Criminal Case, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

