വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ചട്ടം ലംഘിച്ചാല്‍ കോടതി കയറും, സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജന്മാരെ കുടുക്കാന്‍ കര്‍ശന നടപടി, ഓരോ മാസവും നീക്കം ചെയ്യുന്നത് 20 ലക്ഷം അക്കൗണ്ടുകള്‍

 


കാലിഫോര്‍ണിയ: (www.kvartha.com 14.06.2019) വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഇനി മുതല്‍ സൂക്ഷിക്കുക. ചട്ടലംഘനം നടത്തിയാല്‍ ഇനി മുതല്‍ വ്യക്തികളായാലും സ്ഥാപനങ്ങളായാലും കോടതി കയറേണ്ടി വരുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജന്മാരെ കുടുക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കമ്പനിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ചട്ടലംഘനത്തിന് കേസെടുക്കുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും വാട്‌സ്ആപ്പ് അധികൃതര്‍ വെളിപ്പെടുത്തി.

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ചട്ടം ലംഘിച്ചാല്‍ കോടതി കയറും, സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജന്മാരെ കുടുക്കാന്‍ കര്‍ശന നടപടി, ഓരോ മാസവും നീക്കം ചെയ്യുന്നത് 20 ലക്ഷം അക്കൗണ്ടുകള്‍

ബള്‍ക്ക് മെസ്സേജിങ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളവ തടയാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. കമ്പനിയുടെ നിയമങ്ങള്‍ സ്വീകാര്യമാണെന്നും അവ പാലിക്കുമെന്നും ഉറപ്പ് നല്‍കി എഗ്രീ ബട്ടണ്‍ ക്ലിക്ക് ചെയ്താണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.

ഉറപ്പുകള്‍ പാലിക്കപ്പെടാതെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വ്യക്തിഹത്യ നടത്താനും ആപ്പിനെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചട്ടലംഘനം നിയമപരമായ കുറ്റമാക്കാന്‍ കമ്പനി തീരുമാനിച്ചത്. ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ച് വരികയാണ്. നിയമങ്ങള്‍ പാലിക്കാത്ത 20 ലക്ഷം അക്കൗണ്ടുകള്‍ വീതം ഓരോ മാസവും നീക്കം ചെയ്യാനാണ് കമ്പനിയുടെ പുതിയ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Technology, Whatsapp, Social Network, Law, Kochi, America, Court, whatsapp going to take action against illegal users
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia