താന്‍ കഴിച്ച ഭക്ഷണ പാത്രം കഴുകിവെക്കാന്‍ പൈലറ്റിന്റെ ആജ്ഞ; വിസമ്മതിച്ച് ക്രൂ മെമ്പര്‍; പിന്നീട് എയര്‍ ഇന്ത്യാ വിമാനത്തില്‍ നടന്നത്!

താന്‍ കഴിച്ച ഭക്ഷണ പാത്രം കഴുകിവെക്കാന്‍ പൈലറ്റിന്റെ ആജ്ഞ; വിസമ്മതിച്ച് ക്രൂ മെമ്പര്‍; പിന്നീട് എയര്‍ ഇന്ത്യാ വിമാനത്തില്‍ നടന്നത്!

ന്യൂഡല്‍ഹി: (www.kvartha.com 19.06.2019) കഴിഞ്ഞദിവസം വിമാനത്തിലെ ക്രൂ മെമ്പറും പൈലറ്റും തമ്മിലുള്ള വാക്‌പോരിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു മണിക്കൂര്‍. വിമാനങ്ങള്‍ വൈകുന്നതിന് പല കാരണങ്ങളും ഉണ്ടാകാറുണ്ട്.

എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഭക്ഷണം കഴിച്ച പാത്രം കഴുകുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനം വൈകിയെന്നത് പുതുമയുള്ള കാര്യമാണ്. എന്നാല്‍ അത്തരം ഒരു സംഭവമാണ് കഴിഞ്ഞദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ നടന്നത്.

Wash my lunchbox: Air India pilot orders crew, argument delays flight by over 1 hour, New Delhi, News, Food, Air India, Flight, Humor, National

താന്‍ ഭക്ഷണം കഴിച്ച പാത്രം കഴുകിവെക്കാന്‍ ജോലിക്കാരില്‍ ഒരാളോട് പൈലറ്റ് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ പൈലറ്റിന്റെ ഭക്ഷണപ്പാത്രം കഴുകാന്‍ ക്രൂ മെമ്പര്‍ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ കടുത്ത വാക്പോരില്‍ ഏര്‍പ്പെടുകയായിരുന്നു.

ബംഗളൂരു-ഡെല്‍ഹി വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. യാത്രക്കാര്‍ക്കു മുന്നില്‍വെച്ചായിരുന്നു ഇരുവരുടെയും വാഗ് വാദം. ഇരുവരുടെയും വഴക്കിനെ തുടര്‍ന്ന് ഒരു മണിക്കൂറിലധികമാണ് വിമാനം വൈകിയത്.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യാ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റിനോടും ക്രൂ മെമ്പറോടും ചോദ്യം ചെയ്യലിന് ഹാജരാകാനും എയര്‍ ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wash my lunchbox: Air India pilot orders crew, argument delays flight by over 1 hour, New Delhi, News, Food, Air India, Flight, Humor, National.
ad