അറസ്റ്റു ചെയ്യാന്‍ ബിനീഷ് കോടിയേരിയെ കിട്ടിയില്ല, മുബൈ പോലിസ് വീട്ടില്‍ നോട്ടീസ് നല്‍കി മടങ്ങി, മുംബൈയിലെ ഓഷിവാര സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം, 3 ദിവസത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും; ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താമെന്ന് മുംബൈ പോലീസ് ബന്ധുക്കളെ അറിയിച്ചു

അറസ്റ്റു ചെയ്യാന്‍ ബിനീഷ് കോടിയേരിയെ കിട്ടിയില്ല, മുബൈ പോലിസ് വീട്ടില്‍ നോട്ടീസ് നല്‍കി മടങ്ങി, മുംബൈയിലെ ഓഷിവാര സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം, 3 ദിവസത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും; ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താമെന്ന് മുംബൈ പോലീസ് ബന്ധുക്കളെ അറിയിച്ചു

കണ്ണൂര്‍: (www.kvartha.com 20.06.2019) സ്ത്രീപീഡനക്കേസില്‍ കുറ്റാരോപിതനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് കോടിയേരി വീട്ടില്‍ നിന്നും സ്ഥലം കാലിയാക്കി. തലശേരി തിരുവങ്ങാട്ടുള്ള വീട്ടിലും കോടിയേരിയിലുള്ള തറവാട്ടുവീട്ടിലുമാണ് പോലിസെത്തിയത്. എന്നാല്‍ ബിനോയി കോടിയേരി അവിടെയില്ലെന്നു ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസത്തിനകം മുംബൈ ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പോലിസ് നോട്ടിസ് നല്‍കി.

ബിനോയിയുടെ ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു. ബിഹാറി യുവതിയുടെ പരാതി എന്തെന്ന് തെളിവുകള്‍ സഹിതം കാണിച്ചു വ്യക്തമാക്കിയതിനുശേഷം വീട്ടില്‍ നോട്ടീസ് നല്‍കിയാണ് പോലിസ് മടങ്ങിയത്. മൂന്നുദിവസത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുമെന്നും അറസ്റ്റു വാറണ്ടുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.


ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പോലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചിട്ടുണ്ട്. യുവതിയുമായി ബന്ധമുണ്ടെന്നുള്ളതിന് ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്നും ബിനോയിയുടെ രണ്ട് വീടുകളിലുമെത്തി പോലീസ് സംഘം കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തി. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്.

വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാര്‍ സ്വദേശിനിയും ഡാന്‍സ് ബാര്‍ ജീവനക്കാരിയുമായ യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടിയുണ്ടെന്നും 34കാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നല്‍കിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മുംബൈ പോലീസ് സംഘം എസ്പിയുമായി ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു.

അതേസമയം, യുവതിക്കെതിരെ ബിനോയ് നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബൈയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി, ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം. ബിനോയിക്ക് എതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്ന കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പോലീസ് സംഘം കണ്ണൂരിലെത്തിയിരുന്നത്.

എന്നാല്‍ പരാതിക്കാരിയെ അറിയാമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു. താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടന്‍ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു.

അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും പോലീസ് പരിശോധിക്കും. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Trending, Bineesh Kodiyeri, Arrest, Mumbai, Police, Molestation, Case, Top Kerala Left Leader Kodiyeri's Son Served Notice By Mumbai Police In Molestation Case. 
ad